അമിതവേഗത്തില്‍ വന്ന ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു ഡിവൈഡര്‍ മറികടന്ന് ബസില്‍ വന്നിടിച്ചു ; മരണസംഖ്യ 20 ആയി, കണ്ടക്ടറും ഡ്രൈവറും മരിച്ചവരില്‍ പെടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

അമിതവേഗത്തില്‍ വന്ന ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു ഡിവൈഡര്‍ മറികടന്ന് ബസില്‍ വന്നിടിച്ചു ; മരണസംഖ്യ 20 ആയി, കണ്ടക്ടറും ഡ്രൈവറും മരിച്ചവരില്‍ പെടുന്നു

കൊച്ചി: കെഎസ്ആര്‍ടി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 20 പേരായി. പരിക്കേറ്റവരെ കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയിലാണ് അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതെന്നാണ് വിവരം. മലയാളി അസോസിയേഷനും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികളുടെ സംഘവുമുണ്ട്. അപകടത്തില്‍ പെട്ട കണ്ടെയ്‌നര്‍ ലോറിയും കേരളത്തില്‍ നിന്നുള്ളതായിരുന്നു എന്ന് വിവരമുണ്ട്. ഇത് എറണാകുളം റജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. എതിര്‍ദിശയില്‍ വന്ന മാര്‍ബിള്‍ കയറ്റിവന്ന ലോറി അമിതവേഗത്തില്‍ വരുന്നതിനിടയില്‍ ടയര്‍ പൊട്ടിത്തെറിച്ച് ഡിവൈഡര്‍ മറികടന്ന് ബസില്‍ വന്നിടിക്കുകയായിരുന്നു. മരണമടഞ്ഞവരുടെ പോസ്റ്റുമാര്‍ട്ടം അവിനാശ്, തിരുപ്പൂര്‍ ആ​ശുപത്രികളില്‍ നടക്കും.

മരണമടഞ്ഞവരില്‍ കൂടുതല്‍ ​േ​പരും മലയാളികളാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബസി​ല്‍ 48 സീറ്റിലും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. റിസര്‍വേഷം ലിസ്റ്റ് പ്രകാരം 38 പേര്‍ എറണാകുളത്ത് ഇറങ്ങേണ്ടവരും മറ്റുള്ളവര്‍ പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഇറങ്ങേണ്ടവരും ആയിരുന്നു. ഡിവൈഡര്‍ മറികടന്നായിരുന്നു കണ്ടെയ്‌നര്‍ ലോറി ബസില്‍ വന്നിടിച്ചത്. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരണമടഞ്ഞവരില്‍ പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ പുറത്തെത്തിച്ചത്. ഈ മാസം 17 ന് എറണാകുളത്ത് നിന്നും പോയ ബസ് 18 ന് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലായിരുന്നു യാത്ര നീട്ടി വെച്ചത്. കോയമ്പത്തൂര്‍ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് അപകടമുണ്ടായത്. ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരണമടഞ്ഞു.

ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് തിരിച്ച് യാത്ര തുടങ്ങിയത്. ശിവരാത്രി ആയതിനാല്‍ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ പുറത്തു വരുന്നതെയുള്ള. 25 പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുണ്ടെന്നാണ് ഗതാഗതമന്ത്രി നല്‍കുന്ന പ്രാഥമിക വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ വിധ ചികിത്സാ സൗകര്യവും ഉറപ്പുവരുത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2vRnUap
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages