നടിയെ ആക്രമിച്ച കേസ്: ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

നടിയെ ആക്രമിച്ച കേസ്: ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാൽ, ഭാര്യ, അമ്മ, മരുമകൾ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചു. പി.ടി. തോമസ് എം.എൽ.എ., നിർമാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശൻ, സഹോദരൻ രാഹുൽ, ലാലിന്റെ സിനിമാ നിർമാണ കമ്പനിയിലെ ജീവനക്കാരൻ സുജിത്ത് എന്നിവരെ കോടതി വെള്ളിയാഴ്ച വിസ്തരിക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പി.ടി. തോമസ് എം.എൽ.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാനും സാധ്യതയുണ്ട്. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് അടക്കം 10 പ്രതികളാണു വിചാരണ നേരിടുന്നത്.അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോൾ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതിയിൽ സാക്ഷിവിസ്താരം നടത്തിയത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം നടത്തി. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോൾ പ്രോസിക്യൂഷൻ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു. പ്രതികൾ പകർത്തിയ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാൻ ചണ്ഡീഗഢിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിച്ചതിന്റെ ഫലം വെള്ളിയാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/375Snyo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages