വീട്ടമ്മ ആത്മഹത്യ ചെയ്തത് മര്‍ദനത്തില്‍ മനംനൊന്ത്; ഭര്‍ത്താവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

വീട്ടമ്മ ആത്മഹത്യ ചെയ്തത് മര്‍ദനത്തില്‍ മനംനൊന്ത്; ഭര്‍ത്താവ് അറസ്റ്റില്‍

ആലത്തൂർ: ബാങ്ക് റോഡ് പരുവക്കൽ ഫയാസിന്റെ ഭാര്യ ജാസ്മിന്റേത്‌ (26) തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിന്‌ തൊട്ടുമുമ്പ് ജാസ്മിൻ മർദനത്തിനിരയായതായി റിപ്പോർട്ടിലുണ്ട്. ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ഫയാസിനെ (34) വ്യാഴാഴ്ച അറസ്റ്റ്‌ ചെയ്തു. വെള്ളിയാഴ്ച ആലത്തൂർ കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ജാസ്മിൻ ആത്മഹത്യ ചെയ്തതെന്നാണ് കേസ്.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ജാസ്മിന്റെ മൃതദേഹം ഫയാസും ബന്ധുക്കളും ആലത്തൂർ താലൂക്ക്‌ ആശുപത്രിയിൽ എത്തിക്കുന്നത്. ബാങ്ക് റോഡിലെ വീട്ടിൽ മേൽക്കൂരയിലെ ശീലാന്തിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. ജാസ്മിന്റെയും ഫയാസിന്റെയും മൂത്ത മകൾ നിഫ ഫാത്തിമയുടെ ആറാം ജന്മദിനത്തിലായിരുന്നു സംഭവം. ജാസ്മിന്റെ മരണശേഷം ഇളയ കുട്ടി അജാസിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് ഇടക്കിടെ ഇങ്ങനെയുണ്ടാകാറുള്ളതാണെന്ന് ബന്ധുക്കൾ പറഞ്ഞു.2013-ലായിരുന്നു ജാസ്മിന്റെയും ഫയാസിന്റെയും വിവാഹം. ഇവർ തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നെങ്കിലും മകളുടെ ജന്മദിനത്തിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ റിയാസ് പോലീസിന് പരാതി നൽകിയിരുന്നു. തരൂർ പള്ളി തെക്കുമുറി കോട്ടയിൽ പരേതനായ ഷാജിയുടെ മകളാണ് ജാസ്മിൻ. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം തരൂർ പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2utLjym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages