ചങ്ങനാശ്ശേരി: റോഡിൽക്കിടന്ന കേബിളിൽ കുരുങ്ങി സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. വടക്കേക്കര കറുകപ്പള്ളി ബേബിച്ചന്റെ മകൻ സോജസ്(41) ആണ് മരിച്ചത്. വീട്ടാവശ്യത്തിന് പെയിന്റ് വാങ്ങുന്നതിനായി വടക്കേക്കരയിലുള്ള വീട്ടിൽനിന്ന് സ്കൂട്ടറിൽ ചങ്ങനാശ്ശേരിയിലേക്ക് വരുമ്പോൾ വടക്കേക്കര-പാലാത്രച്ചിറ റോഡിൽ കണ്ണമ്പേരൂർച്ചിറ പാലത്തിനുസമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. സോജസിനെ നാട്ടുകാർ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ പോസ്റ്റുേമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം പിന്നീട്. റിയാദിൽ ജോലിയിലായിരുന്ന സോജസ് ബന്ധുവിന്റെ വിവാഹചടങ്ങിനായി രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഈമാസം 13-ന് തിരികെ പോകാനിരിക്കേയാണ് അപകടം. അമ്മ: അച്ചാമ്മ. ഭാര്യ: ഷേർലി പാടിമൺ പുളിച്ചമാക്കൽ കുടുംബാംഗം. ഏകമകൻ: സജോ.
from mathrubhumi.latestnews.rssfeed https://ift.tt/31zff8z
via
IFTTT
No comments:
Post a Comment