സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്: ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുകയെന്നും ഉറപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്: ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുകയെന്നും ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. വരും വര്‍ഷം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നായിരുന്നു ബജറ്റ് അവതരണത്തിനു മുമ്പ് മാധ്യമങ്ങളോട് ധനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ നീങ്ങുന്നതിനിടെയിലാണ് പിണറായി സര്‍ക്കാരിന്റെ നാലാം സമ്പൂര്‍ണ ബജറ്റ് അവതരണം.

ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക വിലയിരുത്തും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മധുര വിതരണം തന്റെ നയമല്ലെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം വിദേശയാത്രകള്‍ ധൂര്‍ത്തല്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്ന് ഉറപ്പും ധനമന്ത്രി നല്‍കിയിട്ടുണ്ട്. അധിക ചിലവ് ഒഴിവാക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.



from mangalam.com https://ift.tt/31wc55z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages