നേവല്‍ ബേസ് ആക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക: അല്‍-ക്വയ്ദ തലവന്‍ ഖാസിം അല്‍ റെയ്മിയെ വധിച്ചു, സ്ഥിരീകരിച്ച് ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

നേവല്‍ ബേസ് ആക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക: അല്‍-ക്വയ്ദ തലവന്‍ ഖാസിം അല്‍ റെയ്മിയെ വധിച്ചു, സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ങ്ടണ്‍: അല്‍-ക്വയ്ദയുടെ യെമന്‍ തലവന്‍ ഖാസിം അല്‍ റിമിയെ സൈനിക ഓപ്പറേഷനിലൂടെ വധിച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുടെയാണ് ട്രംപ് സ്ഥിരീകരണം നടത്തിയിരിക്കുന്നത്. യുഎസ് നേവല്‍ ബേസിനു നേര്‍ക്കുള്ള ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഖാസിം അല്‍ റിമിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

അറേബ്യന്‍ ഉപദ്വീപിലെ അല്‍-ക്വയ്ദയുടെ(എക്യൂഎപി)സ്ഥാപകനും നേതാവായ ഖാസിം അല്‍ റിമിയെ യെമനില്‍ നടത്തിയ സൈനിക ഓപ്പറേഷനിലുടെ വധിച്ചതായി' വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനായിരുന്നു ഫ്‌ളോറിഡയിലെ പെന്‍സാകോള യുഎസ് നേവല്‍ എയര്‍ സ്‌റ്റേഷനില്‍ വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പില്‍ സൗദി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മൂന്ന് അമേരിക്കന്‍ നാവികരെ വധിക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഖാസിം അല്‍ റിമിയുടെ നേതൃത്വത്തിലുള്ള അല്‍-ക്വയ്ദ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ലോകത്ത് പടര്‍ന്ന് കിടക്കുന്ന ഏറ്റവും ആപല്‍ക്കരമായ ഭീകരവാദ ഗ്രൂപ്പാണിതെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/39dhSzu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages