ചെെന്നെ: മുപ്പതു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം ആദായനികുതി ഉദ്യോഗസ്ഥര്‍ തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ വസതിയില്‍നിന്നു മടങ്ങി. താരത്തിന്റെ സ്വത്ത് വിവരങ്ങളില്‍ ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ വസതിയില്‍നിന്നു കണക്കില്‍പ്പെടാത പണം പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിജയ്‌യുടെ പക്കല്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ വിലയിരുത്തിയശേഷമാകും തുടര്‍നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വിജയ്‌യും വ്യക്തമാക്കി. വിജയ്‌യിനെ ചോദ്യംചെയ്യുന്നതിനിടെ 38 കേന്ദ്രങ്ങില്‍ നടത്തിയ പരിശോധനയില്‍ 300 കോടിയുടെ കള്ളപ്പണം സംബന്ധിച്ച രേഖകളാണു പിടിച്ചെടുത്തത്. വിജയ്‌യിന്റെ ''ബിഗില്‍'' എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എ.ജി.എസ്. സിനിമാസും സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പ് ചെഴിയനും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഗോപുരം ഫിലിംസ് മേധാവിയും നിര്‍മാണരംഗത്തെ പ്രമുഖനുമാണു മധുര സ്വദേശി അന്‍പ് ചെഴിയന്‍.
അന്‍പ് ചെഴിയന്റെ മധുെരെയിലെയും ചെെന്നെയിലെയും വീടുകളില്‍നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തു. വിജയ്‌യിന്റേയു സംഗീതയുടേയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധനയ്ക്കു വിധേയമാക്കി. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കും ചോദ്യംചെയ്യലിനുമായി വിജയ്‌യുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദീപാവലിക്കു തിയറ്ററുകളിലെത്തിയ ''ബിഗിലി''ന്റെ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് വിജയ്‌യ്ക്കു കുരുക്കായതെന്നാണ് സൂചന. ബിഗിലിനായി താരം 30 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് ആദായനികുതി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. നടനു നല്‍കിയ പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റേയും നിര്‍മാതാവിന്റേയും മൊഴികളില്‍ െവെരുധ്യമുണ്ടായിരുന്നു. താരം നല്‍കിയ ആദായനികുതി രേഖകളിലെ കണക്കുകളും പൊരുത്തപ്പെട്ടില്ല. ഇതാണു മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ കലാശിച്ചത്.
അന്‍പ് ചെഴിയന്റേയും എ.ജി.എസ്. ഗ്രൂപ്പ് ഓഫ് എന്റര്‍ടെയ്ന്‍മെന്റിന്റേയും ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വിജയ്‌യും അന്‍പ് ചെഴിയനും തമ്മില്‍ നടത്തിയ അനധികൃത പണമിടപാടുകളുടെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നാണു സൂചന.
എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. ചെെന്നെ നീലാങ്കെരെയില്‍ വിജയ് ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു. പരിശോധനയുടെ ഭാഗമായി വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്തുനിന്നു ബുധനാഴ്ച രാത്രി ഒന്‍പതിനാണ് ഇ.സി.ആര്‍. റോഡിലെ വീട്ടിലെത്തിച്ചത്. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെെന്നെയില്‍ ഇന്നലെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
from mangalam.com https://ift.tt/2uqc6f6
via IFTTT
No comments:
Post a Comment