തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതിപിരിവ് ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ ഇടം പിടിക്കുമെന്നാണു പ്രതീക്ഷ. അതേസമയം ക്ഷേമപെന്‍ഷനിലെ നൂറു രൂപയുടെ വര്‍ധനയടക്കമുള്ള ജനപ്രിയനടപടികളുമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള നികുതിവിഹിതം വെട്ടിക്കുറച്ചതിലൂടെ ഏകദേശം 5000 കോടി രൂപയുടെ വരുമാനനഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. ശമ്പളപരിഷ്‌ക്കരണം നടപ്പാക്കേണ്ട വര്‍ഷവും കൂടിയാണ് വരാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ജനങ്ങള്‍ എതിരാകുന്ന നടപടികള്‍ സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഇവ മറികടക്കുന്നതിന് സംസ്ഥാനത്തിന് കഴിയുന്ന മേഖലകളിലൊക്കെ വിഭവസമാഹരണത്തിനുള്ള ശ്രമമുണ്ടാകും.
ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കണമെന്ന ധനവകുപ്പ് ശിപാര്‍ശ അംഗീകരിക്കാനിടയുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശമുണ്ടെങ്കിലും കഴിഞ്ഞതവണ ഉയര്‍ത്തിയതിനാല്‍ മന്ത്രിക്കു മടിയുണ്ട്.
വ്യവസായവളര്‍ച്ചയില്‍ കുതിപ്പ്, കാര്‍ഷികമേഖലയില്‍ കിതപ്പ്, സാമ്പത്തികപ്രതിസന്ധി രൂക്ഷം എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച സമീപകാലത്തെ ഏറ്റവും മികച്ച നിലയിലും. ബജറ്റിനു മുന്നോടിയായി ധനമന്ത്രി ഇന്നലെ നിയമസഭയില്‍വച്ച സാമ്പത്തികഅവലോകനറിപ്പോര്‍ട്ട് നല്‍കുന്ന സംസ്ഥാനചിത്രം ഒരേസമയം ആശങ്കയും പ്രതീക്ഷയും സമ്മാനിക്കുന്നു.
* കാര്‍ഷികമേഖല പിന്നോട്ട്
2017-18ല്‍ 1.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷികമേഖല 2018-19ല്‍ നെഗറ്റീവ് 0.5 ശതമാനത്തിലേക്കു കൂപ്പുകുത്തി. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കാര്‍ഷിക-അനുബന്ധമേഖലയുടെ വിഹിതം 8.77 ശതമാനമായി കുറഞ്ഞു. 2018ലെ പ്രളയം കാര്‍ഷികമേഖലയിലുണ്ടാക്കിയത് 7,154 കോടി രൂപയുടെ നഷ്ടം. വയനാട്, ആലപ്പുഴ ജില്ലകളിലെ കൃഷിവിസ്തൃതിയുടെ 36.74 ശതമാനവും 17.59 ശതമാനവും നശിച്ചു.
* വ്യവസായം മുന്നോട്ട്
2018-19ല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച 7.5% ആയി. 2016-17 മുതലുള്ള ശരാശരി വളര്‍ച്ചയ്ക്കും ദേശീയ വളര്‍ച്ചയ്ക്കും മീതെയാണിത്.
വ്യവസായ, ഐ.ടി, വിനോദസഞ്ചാര മേഖലകളിലുണ്ടായ പുരോഗതിയാണ് തുണയായത്. 2018-19ല്‍ വ്യവസായവളര്‍ച്ച 13.2 ശതമാനത്തിലെത്തി. പൊതുമേഖലയിലുണ്ടായ കുതിപ്പിലൂടെ ദേശീയ ഫാക്ടറി ഉല്‍പ്പാദനത്തില്‍ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തില്‍നിന്ന് 1.6 ശതമാനമായി. ചെറുകിട വ്യവസായ മേഖലയില്‍ 2018-19ല്‍ 13,826 ചെറുകിട യൂണിറ്റുകളാണ് പുതുതായി തുടങ്ങിയത്. സ്റ്റാര്‍ട്ട് അപ്പുകളിലെ മുന്നേറ്റവും തുണയായി.
* തൊഴിലന്വേഷകര്‍
37.5 ലക്ഷം
ഈ സാമ്പത്തികവര്‍ഷം 49, 068 തൊഴിലവരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ തൊഴിലന്വേഷകരുടെ എണ്ണം പോയവര്‍ഷത്തെ 35.6 ലക്ഷത്തില്‍നിന്ന് 37.5 ലക്ഷമായി കുതിച്ചു. ഇവരില്‍ 23.70 ലക്ഷവും സ്ത്രീകള്‍. 34.24 ലക്ഷം പേര്‍ പൊതു തൊഴിലന്വേഷകരും 3.20 ലക്ഷം പ്രൊഫഷണല്‍ യോഗ്യതയുള്ളവരുമാണ്. 8588 പേര്‍ മെഡിക്കല്‍, 44638 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍.
* സാമ്പത്തികപ്രതിസന്ധി രൂക്ഷം
ജി.എസ്.ടിയും നോട്ട്‌നിരോധനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കുപിന്നാലെ വന്ന പ്രകൃതിദുരന്തങ്ങളും മാന്ദ്യവും സംസ്ഥാനത്തിന്റെ സ്ഥിതി അതീവഗുരുതരമാക്കി. ജി.എസ്.ടി നഷ്ടപരിഹാരം െവെകുന്നതും വായ്പാപരിധി വെട്ടിക്കുറച്ചതും പ്രതികൂലമായി. മൊത്തവരുമാനത്തില്‍ നികുതിവരുമാനം കുറഞ്ഞു.
* കടം രണ്ടരലക്ഷം കോടി
കടബാധ്യത രണ്ടരലക്ഷം കോടി രൂപ കടക്കും. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2,64,459.29 കോടിയാകും. ഇതില്‍ ആഭ്യന്തര കടബാധ്യത 1,75,976.05 കോടി രൂപയാകും. 2017-18ല്‍ 1,35,500.53 കോടിയായിരുന്നു; വര്‍ധന 11.43 %. റവന്യുവരുമാനത്തിന്റെ 71.81% ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ്, സബ്‌സിഡികള്‍, തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം എന്നിവയ്ക്കാണ്.
* പ്രതിശീര്‍ഷവരുമാനം 1,61,371 രൂപ
സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം 1,61,374 രൂപയായി. 2017-18ല്‍ ഇത് 1,50,922 രൂപയായിരുന്നു; 5% വര്‍ധന. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പാദനം (എന്‍.എസ്.ഡി.പി) 1,48,078 കോടി രൂപയായി; വളര്‍ച്ച 7 %.
from mangalam.com https://ift.tt/2UuRWLC
via IFTTT
No comments:
Post a Comment