കഞ്ചിക്കോട്: ഉച്ചസമയത്ത് പെട്ടെന്ന് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം സ്വകാര്യ ഡെന്റൽ ക്ലിനിക്കിൻറെ വാതിലിൽ കൂടുകെട്ടി. ക്ലിനിക്കിനുചുറ്റും തേനീച്ചകൾ മൂളിപ്പറന്നതോടെ പുറത്തിറങ്ങാനാവാതെ ഡോക്ടർ കുടുങ്ങിയത് അരമണിക്കൂറോളം. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ പുതുശ്ശേരി ജങ്ഷനിലെ ഒരു സ്വകാര്യ ഡെന്റൽ ക്ലിനിക്കിലാണ് സംഭവം. പുതുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്ലിനിക്ക്. പുതുപ്പരിയാരം സ്വദേശിയായ ഡോക്ടർ ഇമ്രാന മാത്രമാണ് അകത്തുണ്ടായത്. സഹായി പുറത്തുപോയിരുന്നു. പെട്ടെന്ന് തേനീച്ചകൾ ക്ലിനിക്കിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞതായി അഗ്നിരക്ഷസേനാ അധികൃതർ പറഞ്ഞു. ഇവ നേരത്തേ കൂടുകൂട്ടിത്തുടങ്ങിയിരുന്നുവോ എന്ന് അറിയില്ല. കഞ്ചിക്കോട്ടുനിന്ന് എ.എസ്.ടി.ഒ. മാരായ എ.കെ. ഗോവിന്ദൻകുട്ടി, എ. ഗിരി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഷജി, നിധിൻ, മുകേഷ് എന്നിവർ ക്ലിനിക്കിനകത്തുകയറി ഇമ്രാനയെ സുരക്ഷാവസ്ത്രം ധരിപ്പിച്ച് പുറത്തേക്കെത്തിച്ചു. ഹോംഗാർഡ് രാജൻ, ഡ്രൈവർ വിഷ്ണുദാസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഡോക്ടറെ പുറത്തിറക്കിയശേഷം സമീപത്തെ കടകളുടെ ഷട്ടറടച്ചിട്ട് സമീപവാസികൾ തേനീച്ചക്കൂടിൽ കീടനാശിനിതളിച്ച് കൂട് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2H0TRzt
via
IFTTT
No comments:
Post a Comment