സുപ്രീംകോടതി സംവരണ വിധി: ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ദളിത് സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 22, 2020

സുപ്രീംകോടതി സംവരണ വിധി: ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ദളിത് സംയുക്ത സമിതിയുടെ ഹര്‍ത്താല്‍

കോട്ടയം: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദളിത് സംയുക്ത സമിതി കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലും തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കാന്‍ ആകില്ലെന്നും, സര്‍ക്കാരിന്റെ ബാധ്യതയല്ല എന്നുമുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യമാണ് ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെയ്ക്കുന്നത്.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ആംബുലന്‍സ് സര്‍വീസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.



from mangalam.com https://ift.tt/2STYiDb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages