കോവിഡ്-19 വൈറസ്: ചൈനയില്‍ മരണം 2400 കടന്നു, വൈറസിനെ നിയന്ത്രിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നുവെന്ന് ലോകാരോഗ്യ സംഘടന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 22, 2020

കോവിഡ്-19 വൈറസ്: ചൈനയില്‍ മരണം 2400 കടന്നു, വൈറസിനെ നിയന്ത്രിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ/ബെയ്ജിങ്ങ്: കോവിഡ്-19 വൈറസിനെ തുടര്‍ന്ന് ചൈനയില്‍ മരണം 2400 കടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ഞായറാഴ്ച മാത്രം 96 മരണമാണ് സ്ഥിരീകരിച്ചത്. പ്രവിശ്യയില്‍ 630 പുതിയ രോഗ ബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 77,000 ആയി.

ഇതിനോടകം 25 ല്‍ അധികം രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നു കഴിഞ്ഞു. യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലായാണ് 25 ല്‍ അധികം രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച 123 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ത്. ഇതുവരെ രാജ്യത്ത് 556 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ദക്ഷിണകൊറിയയില്‍ ഇതുവരെ മരണം നാലായി.

ഇറ്റലിയില്‍ ശനിയാഴ്ച രണ്ടാമത്തെ മരണവും റിപ്പോര്‍ട്ടു ചെയ്തു. ഇറാനില്‍ 28 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചു പേര്‍ മരണമടഞ്ഞു. ഇറ്റലി പത്തുനഗരങ്ങളില്‍ പൊതുസ്ഥാപനങ്ങള്‍ അടച്ചു. ഇറാനില്‍ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം പടര്‍ന്നു പിടിക്കുന്ന കോവിഡ്-19 വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവസരങ്ങളുടെ വാതില്‍ പൂര്‍ണമായി അടയുന്നതിനു മുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ആശയങ്കയുണര്‍ത്തുന്നുണ്ട്. വൈറസ് ബാധ ഏതു തലത്തിലേക്കും പേയേക്കാമെന്നും, സ്ഥിതി അതീവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഭനോം ഗെബ്രിയെസുസ് പറഞ്ഞു.



from mangalam.com https://ift.tt/38XLEss
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages