ന്യൂഡല്‍ഹി: ദേശീയതയും, ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യവും ദുരുപയോഗിക്കപ്പെടുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയെക്കുറിച്ചുള്ള തീവ്രവാദപരവും തികച്ചും വൈകാരികവുമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഈ രണ്ട് ആശയങ്ങളും ദുരുപയോഗം ചെയ്യുകയാണ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗങ്ങള്‍ ആസ്പദമാക്കിയുള്ള 'ഹൂ ഈസ് ഭാരത് മാതാ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യയെ ലോകശക്തിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ പ്രഥമ പ്രധാനമന്ത്രിയെ രാജ്യത്തിന്റെ മുഖ്യ വാസ്തുശില്‍പിയായി കാണണമെന്നും അദേഹം പറഞ്ഞു. ഇന്ത്യയെ വ്യത്യസ്തങ്ങളായ പൈതൃകങ്ങളെയും ആശയങ്ങളെയും ഒരുമ്മിച്ചു ചേര്‍ത്ത് ആധുനിക ഇന്ത്യയ്ക്കു ചേര്‍ന്ന രീതിയില്‍ രൂപപ്പെടുത്തിയത് നെഹ്‌റുവാണ്.
അതേസമയം ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാത്തവരോ സ്വന്തം മുന്‍വിധികളാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരോ ആയ ഒരു വിഭാഗം ആളുകള്‍ നെഹ്‌റുവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ദുരാരോപണങ്ങളും നുണകളും തള്ളിക്കളായാനുള്ള കഴിവ് ചരിത്രത്തിനുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2vbN5ET
via IFTTT
No comments:
Post a Comment