യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 10, 2020

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായ്: യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യൻ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണ് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യൻ പൗരന് യു എ യിൽ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത് . ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ആറു പേരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഒരാൾ ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. Content Highlights:Indian-coronavirus in UAE


from mathrubhumi.latestnews.rssfeed https://ift.tt/37f5XQc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages