രാജ്യ തലസ്ഥാനം ആരു ഭരിക്കുമെന്ന് ഇന്നറിയാം; വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടു മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 10, 2020

രാജ്യ തലസ്ഥാനം ആരു ഭരിക്കുമെന്ന് ഇന്നറിയാം; വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടു മുതല്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ആരു ഭരിക്കുമെന്ന് ഇന്നറിയാം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടു മുതല്‍ 21 കേന്ദ്രങ്ങളിലായി നടക്കുമെന്നു ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. 62.59 ശതമാണ് പോളിങ്.

ആകെ 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. വോട്ടെടുപ്പ് അവസാനിച്ചു മണിക്കൂറുകള്‍ പിന്നിട്ടിട്ടിട്ടും വോട്ടിങ് ശതമാനം കൃത്യമായി പുറത്തുവിടാതിരുന്ന കമ്മിഷന്റെ നടപടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു.

ആദ്യഫലം എട്ടരയോടെ പുറത്തുവരുമെന്നാണ് സൂചനകള്‍. ആത്മവിശ്വാസത്തോടെയാണ് ബിജെപിയും ആംആദ്മി പാര്‍ട്ടിയും നില്‍ക്കുന്നത്. ജയമുറപ്പെന്ന് ബിജെപി പറഞ്ഞു. ഫലത്തില്‍ ആശങ്കയില്ലെന്നും 55 സീറ്റുകള്‍ കിട്ടിയാലും അത്ഭുതമില്ലെന്നും മനോജ് തിവാരി വ്യക്തമാക്കി. എക്സിറ്റ് പോള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് എഎപി. നേരത്തേ എഎപിയ്ക്ക് 50-60 സീറ്റുകള്‍ കിട്ടാനിടയുണ്ടെന്നാണ് എക്സിറ്റ്പോളുകള്‍ പ്രവചിച്ചത്.



from mangalam.com https://ift.tt/38ilsID
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages