അർബുദമുഴ നീക്കിയപ്പോൾ വായിൽ രോമം വളരുന്നു; വെള്ളമിറക്കാൻ പോലുമാകാതെ സ്റ്റീഫൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

അർബുദമുഴ നീക്കിയപ്പോൾ വായിൽ രോമം വളരുന്നു; വെള്ളമിറക്കാൻ പോലുമാകാതെ സ്റ്റീഫൻ

വെള്ളറട(തിരുവനന്തപുരം): വായ് നിറയെ മുടിയായതിനാൽ ഉമിനീരിറക്കാനും വെള്ളം കുടിക്കാൻപോലും പ്രയാസം. ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായതിനാൽ മിക്കവാറും പട്ടിണിയിൽ. വായ്ക്കുള്ളിലെ അർബുദ മുഴ നീക്കി പകരം താടിയിലെ ചർമ്മം െവച്ചുപിടിപ്പിച്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ ആനാവൂർ തേരണി സ്വദേശി സ്റ്റീഫന്റെ (62) സ്ഥിതിയാണിത്. കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ സ്റ്റീഫന് നടത്തിയ ശസ്ത്രക്രിയയുടെ പിഴവിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി കെ.കെ.ശൈലജ നിർദേശിച്ചു. ആർ.സി.സി. ഡയറക്ടറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. സ്റ്റീഫന്റെ വായ്ക്കുള്ളിൽ വളരുന്ന മുടി തെങ്ങുകയറ്റത്തൊഴിലാളിയായ സ്റ്റീഫന് രണ്ടുവർഷം മുൻപാണ് അർബുദം ബാധിച്ചത്. പല്ലുവേദനയെത്തുടർന്ന് നാട്ടിലെ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് തൊണ്ടയിലെ മുഴ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരത്തെ ദന്താശുപത്രിയിൽ എത്തിയപ്പോൾ മുഴ അർബുദമാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സ തേടി. മുഴ നീക്കുന്നതിന് ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ആവശ്യമായ തുക ഇല്ലാത്തതിനാൽ കാരുണ്യ പദ്ധതിയിലെ ധനസഹായം തേടി. കഴിഞ്ഞ ജൂലായ് ഒൻപതിന് ശസ്ത്രക്രിയ നടത്തി. മുഴ നീക്കംചെയ്യുന്ന ഭാഗത്ത് തുടയിൽനിന്നുള്ള ചർമമെടുത്ത് െവച്ചുപിടിപ്പിക്കുമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞിരുന്നതെന്ന് സ്റ്റീഫൻ പറഞ്ഞു. എന്നാൽ മുഴ നീക്കംചെയ്തെങ്കിലും തുടയിൽനിന്ന് ചർമമെടുത്തില്ല. പകരം കീഴ്ത്താടിയിൽനിന്നുള്ള ചർമമാണ് എടുത്തത്. 11-ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൊണ്ടയിൽ മുടിവളരാൻ തുടങ്ങിയത്. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ലെന്ന് സ്റ്റീഫൻ പരാതിപ്പെടുന്നു. ബുദ്ധിമുട്ടുകൾ ഡോക്ടറെ ധരിപ്പിച്ചപ്പോൾ വളരുന്ന മുടി വെട്ടിക്കളയാൻ ഡോക്ടർ പറഞ്ഞെന്നും സ്റ്റീഫൻ പറയുന്നു. സ്റ്റീഫൻ കിടപ്പിലായതോടെ കുടുംബവും പട്ടിണിയുടെ വക്കിലാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയുടെയും കൂലിപ്പണിക്കാരായ മക്കളുടെയും വരുമാനമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. വീടുപണി തീർന്നിട്ടില്ല. കുടുംബം കടക്കെണിയിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/372IzWc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages