ബെയ്ജീങ്: ഡിസംബർ 26നാണ് വുഹാനിൽ നിന്നുള്ള നാല് പേർ പനി ലക്ഷണങ്ങളോടെ ശ്വാസകോശരോഗവിദഗ്ധയായഴാങ് ജിക്സിയാനെ കാണാനായി ആശുപത്രിയിലെത്തിയത്. പനിക്കൊപ്പം ശ്വസിക്കുന്നതിലുള്ള പ്രശ്നങ്ങളും ഇവർ നേരിട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്കെല്ലാം ഒരേ രോഗ ലക്ഷണങ്ങളാണെന്നും ന്യുമോണിയയ്ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി. അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ മൂന്ന് പേർ കൂടി ചികിത്സ തേടിയെത്തിയതോടെ അപൂർവ്വമായ മറ്റേതെങ്കിലും രോഗമാണോ ഇവർക്ക് എന്ന സംശയം ഴാങിനുണ്ടായി. ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്ന് പേർക്ക് സമാനമായ രോഗം വന്നതോടെ പടർന്നുപിടിക്കുന്ന ഒരുതരം രോഗമാണോ ഇതെന്ന സംശയവും ഉയർന്നു. രോഗലക്ഷണവുമായി എത്തിയ ഏഴ് പേർക്ക് മറ്റൊന്നു കൂടി പൊതുവായി ഉണ്ടായിരുന്നു. അവർ ഏഴ് പേരും ഹൂബൈയ്ക്ക് സമീപത്തെ സൂഫുഡ് മാർക്കറ്റ് സന്ദർശിക്കുകയോ ഇടപഴകുകയോ ചെയ്തിട്ടുണ്ട്. രോഗത്തിന്റെ അസ്വഭാവികത തിരിച്ചറിഞ്ഞ ഴാങ് ഉടൻതന്നെ ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതവൃത്തങ്ങളെ അറിയിച്ചു. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചുള്ള വിശദാംശങ്ങളം നൽകി. ദിവസങ്ങൾക്കുള്ളിലാണ് ഹൂബൈയിൽ നിന്നും സമാനമായ 300 ലധികം കേസുകൾ വിവിധ ആശുപത്രികളിലായി റിപ്പോർട്ട് ചെയ്യപ്പെടുകയും ഇത് നോവൽ കൊറൊണ വൈറസ് എന്ന പുതിയ രോഗാണുവിന്റെ വ്യാപനമാണെന്ന് ഗവേഷകസംഘം കണ്ടെത്തുകയും ചെയ്തത്. ഴാങിനെ കാണാനെത്തിയ ഏഴ് പേർക്കും കൊറോണ വൈറസ് ബാധയാണെന്ന് ദിവസങ്ങൾക്കുള്ളിൽ സ്ഥിരീകരിച്ചു. 27 രാജ്യങ്ങളിലേക്കായി പടർന്നുപിടിച്ച നോവൽ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54കാരി ഡോക്ടർ ഇന്ന് ചൈനയിലെ ഹീറോ ആണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്. രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ എൻ-95 മാസ്കുകൾ ധരിച്ച് മാത്രമേ ആശുപത്രിയിൽ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടർ ജീവനക്കാർക്ക് നിർദേശം നൽകി. രോഗികളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചാണ് ചികിത്സിച്ചത്. അതുകൊണ്ട് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞെന്ന് കരുതുന്നു. എന്നാൽ ഈ വൈറസ് ഇത്രയും വലിയ തോതിൽ വ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഴാങ് പറഞ്ഞു. Content Highlights:Doctor who treated first 7 Coronavirus patients in Wuhan now a hero in China
from mathrubhumi.latestnews.rssfeed https://ift.tt/37SNvhz
via
IFTTT
No comments:
Post a Comment