ബിജെപിയ്ക്ക് പ്രണയം പാകിസ്താനോട്, പദ്മശ്രീ നല്‍കിയത് പാകിസ്താനിക്ക് ; വിമർശനവുമായി സ്വര ഭാസ്‌കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 2, 2020

ബിജെപിയ്ക്ക് പ്രണയം പാകിസ്താനോട്, പദ്മശ്രീ നല്‍കിയത് പാകിസ്താനിക്ക് ; വിമർശനവുമായി സ്വര ഭാസ്‌കര്‍

ഗായകൻ അദ്നാൻ സ്വാമിയ്ക്ക് പദ്മശ്രീ നൽകിയതിൽ കടുത്ത വിമർശനവുമായി നടി സ്വര ഭാസ്കർ. ലണ്ടനിൽ ജനിച്ച് വളർന്ന അദ്നാൻ സ്വാമിക്ക് 2016 ൽ ഇന്ത്യൻ പൗരത്വം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വരയുടെ വിമർശനം. മധ്യപ്രദേശിൽ സംഘടിപ്പിച്ച സേവ് ദ കോൺസ്റ്റിറ്റിയൂഷൻ, സേവ് ദ കൺട്രി (ഭരണഘടനയെ സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) എന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര. അഭയാർഥികൾക്ക് പൗരത്വം നൽകുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ ഇന്ത്യയിലുണ്ട്. അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകുകയും അതിലൂടെ പദ്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കിൽ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്താനിക്ക് പദ്മശ്രീ നൽകുന്നു. ശബ്ദമുയർത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവർ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താൽ എന്തുകൊണ്ടാണ് യഥാർഥ പ്രശ്നക്കാരെ അവർക്ക് കാണാൻ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാർ സർക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്കും സർക്കാറിനും പാകിസ്താനോട് പ്രണയമാണ്. നാഗ്പൂരിൽ ഇരുന്നുകൊണ്ട് അവർ ഇന്ത്യമുഴുവൻ വെറുപ്പ്പ്രചരിപ്പിക്കുന്നു- സ്വര പറയുന്നു. Content Highlights:Swara Bhaskar criticizes BJP Goverment for Giving Padma Shri for adnan sami


from mathrubhumi.latestnews.rssfeed https://ift.tt/2UfLisB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages