കോഴിക്കോട്: ഗോളവസരങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സി.ക്കു സമനില. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ മണിപ്പൂർ ടീമായ ട്രാവു എഫ്.സി.യാണ് ഗോകുലത്തെ തളച്ചത് (1-1). ഹെന്റി കിസേക്ക ഗോകുലത്തിനായി ഗോൾ നേടിയപ്പോൾ കൃഷ്ണാനന്ദ സിങ്ങായിരുന്നു ട്രാവുവിന്റെ സ്കോറർ. ഇതോടെ പോയന്റ് പട്ടികയിൽ 10 മത്സരങ്ങളിൽ 15 പോയന്റോടെ ട്രാവു മൂന്നാം സ്ഥാനത്തും 9 മത്സരങ്ങളിൽ 4 വിജയവും 2 സമനിലയും 3 തോൽവിയുമായി 14 പോയന്റോടെ ഗോകുലം നാലാമതുമായി. ആദ്യപകുതിയിൽ 21-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർകസ് നൽകിയ പാസിലാണ് ഹെന്റി കിസേക്ക ഗോളടിച്ചത്. കിസേക്കയുടെ ഷോട്ടിൽ പന്ത് പിടിക്കാമായിരുന്നെങ്കിലും ട്രാവു എഫ്.സി.യുടെ ഗോളിയുടെ കൈയിൽനിന്ന് പന്ത് വഴുതിപ്പോകുകയായിരുന്നു. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജോസഫ് മയോവയുടെ മികച്ച പാസ് കൂട്ടപ്പൊരിച്ചിലിനിടയിൽനിന്ന് കൃഷ്ണാനന്ദ സിങ് ഗോകുലം പോസ്റ്റിലേക്ക് അടിച്ചതോടെയാണ് ട്രാവുവിന്റെ സമനിലഗോൾ പിറക്കുന്നത്. Content Highlights:I-League 2019-20 Trau FC earn a point against Gokulam Kerala fc
from mathrubhumi.latestnews.rssfeed https://ift.tt/2tncoCW
via
IFTTT
No comments:
Post a Comment