ജയ്പുർ: രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തുന്നതിന് പൗരത്വ നിയമഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി എൻഡിഎ സർക്കാർ നിർബന്ധമായും പുനഃപരിശോധിക്കണം. ഭരണഘടനയുടെസത്തയ്ക്ക് എതിരാണത്. ഇത് പിൻവലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം ഗെഹ്ലോത് പറഞ്ഞു. ജയ്പുരിൽ നടന്ന എൻആർസി-സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും സംസ്ഥാന സർക്കാരും പ്രതിഷേധക്കാർക്ക് ഒപ്പമുണ്ട്. തടങ്കൽ പാളയത്തിലേക്ക് ആർക്കെങ്കിലും പോകേണ്ട ഒരു സാഹചര്യമുണ്ടായാൽ ആദ്യം പോകുന്ന ആൾ താനായിരിക്കും. മാതാപിതാക്കളുടെ ജനന വിവരങ്ങൾ എൻപിആറിൽ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാരിനാകും. എന്നാൽ ജനങ്ങളുടെ വികാരങ്ങൾ മാനിച്ച്ക്കൊണ്ടായിരിക്കണമതെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:"I Will Be The First To Go To Detention Centre"-Ashok Gehlot
from mathrubhumi.latestnews.rssfeed https://ift.tt/2SMKLvD
via
IFTTT
No comments:
Post a Comment