ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഫെയ്സ്ബുക്കിൽ ഡൊണാൾഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാർക് സക്കർബർഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാൻ കരുതുന്നു....നമ്പർ ടു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ, രണ്ടാഴ്ചക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു ട്രംപ് ട്വീറ്റ് ചെയ്തു. ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ഈ മാസം 24-നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യു.എസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെൽസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Great honor, I think? Mark Zuckerberg recently stated that “Donald J. Trump is Number 1 on Facebook. Number 2 is Prime Minister Modi of India.” Actually, I am going to India in two weeks. Looking forward to it! — Donald J. Trump (@realDonaldTrump) February 14, 2020 Content Highlights:Donald trump india visit-meet pm modi-trump tweet facebook number one-number two
from mathrubhumi.latestnews.rssfeed https://ift.tt/2SL7GaN
via
IFTTT
No comments:
Post a Comment