കൊച്ചി: ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻയാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിവാദ സ്വകാര്യ കമ്പനിക്കും യു.കെ. ബന്ധമുണ്ട്. സി.എ.ജി. പറഞ്ഞ വിഷയങ്ങൾ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. വിവാദ കമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡി.ജി.പി. ഔദ്യോഗിക സന്ദർശനത്തിലാണോ അതോ സ്വകാര്യ സന്ദർശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദർശനത്തിനാണ് പോയതെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരൻ പറഞ്ഞു. സി.എ.ജി. റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ഔപചാരികമായി കേന്ദ്രസർക്കാരിനു മുന്നിൽ എത്തിയിട്ടില്ല. പക്ഷെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നതു പോലെ ഈ വിഷയത്തെ കുറിച്ച് ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:dgp loknath behras britain visit is mysterious says union minister v muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/38tcp7z
via
IFTTT
No comments:
Post a Comment