തിരുവനന്തപുരം: ഇന്നലെ രേഖപ്പെടുത്തപ്പെട്ട കടുത്ത ചൂടിന് പിന്നാലെ ഇന്നും കേളത്തിന്റെ വിവിധ ജില്ലകള്‍ ചുട്ടുപൊള്ളും. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുക. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു. താപനില കൂടിയതോടെ സൂര്യതാപം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണന്നെും മുന്നറിയിപ്പ് ഉണ്ട്.
ഈ സമയത്ത് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കു ശേഷം സംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യത ഉണ്ടെങ്കലും ചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് സൂചനകള്‍. സാധാരണഗതിയില്‍ കേരളം വേനല്‍ ചൂടിന്റെ വറുതിയിലേക്ക് എത്തുന്നത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസക്കാലത്താണ്. എന്നാല്‍ ഇത്തവണ ഫെബ്രുവരി മുതല്‍ കനത്ത ചൂട് അനുഭവപ്പെടുകയാണ്.
കടുത്ത വേനല്‍ ഇത്തവണ നേരത്തേ തുടങ്ങിയതോടെ പലയിടത്തും കുടിവെള്ളക്ഷാമവും തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെ വെയില്‍ കൊള്ളരുതെന്ന് മുന്നറിയിപ്പുണ്ട്. കനത്ത ചൂടിന്റെ സാഹചര്യത്തില്‍ തൊഴില്‍ സമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തു തന്നെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/3bHz7uH
via IFTTT
No comments:
Post a Comment