കേജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ല- പ്രകാശ് ജാവഡേക്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 14, 2020

കേജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ല- പ്രകാശ് ജാവഡേക്കര്‍

ന്യൂഡൽഹി: അരവിന്ദ് കേജ്രിവാളിനെ താൻ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിന്റെ പ്രധാന അനന്തരഫലം കോൺഗ്രസിന്റെ സമ്പൂർണ പരാജയമാണെന്നും ജാവഡേക്കർ വെള്ളിയാഴ്ച പുണെയിൽ വ്യക്തമാക്കി. കോൺഗ്രസിന് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ട് കിട്ടി. എന്നാൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ അവർക്ക് നാലുശതമാനം വോട്ടാണ് കിട്ടിയത്- ജാവഡേക്കർ കൂട്ടിച്ചേർത്തു. ഡൽഹി തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലികളിലൊന്നിൽവെച്ച് കേജ്രിവാൾ ഭീകരവാദിയാണെന്ന് ജാവഡേക്കർ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തെത്തിയിരുന്നു. "അരവിന്ദ് കേജ്രിവാളിനെ നിരാകരിക്കാൻ ഡൽഹിക്കാർക്ക് ഒരു കാരണമുണ്ട്. കേജ്രിവാൾ നിഷ്കളങ്കമായ മുഖത്തോടെ ചോദിക്കും- ഞാനൊരു ഭീകരവാദിയാണോ എന്ന്. നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല"എന്നായിരുന്നു ജാവഡേക്കറിന്റെ പരാമർശം. content highlights:never called arvind kejriwal terrorist says prakash javadekar


from mathrubhumi.latestnews.rssfeed https://ift.tt/2UWEmRl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages