കൊച്ചി: തീര്‍പ്പായ കേസുകളുടെ രേഖകള്‍, കക്ഷികളല്ലാത്തവര്‍ക്കും െകെമാറാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരേ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി െഹെക്കോടതിയിലേക്ക്. െഹെക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുന്നതിനു മുന്നോടിയായി മുന്‍സിഫ് കോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു.
പരാതികളുടെ പകര്‍പ്പ്, വിസ്താരമൊഴി, വിധിപ്പകര്‍പ്പ് തുടങ്ങിയവ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട് സോജന്‍ പി. മാണി എന്നയാള്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വിവരാവകാശനിയമപ്രകാരം കോടതിരേഖകള്‍ അനുവദിക്കാനാവില്ലെന്നും, വേണമെങ്കില്‍ നിര്‍ദിഷ്ട കോടതി ഫീസ് അടച്ച് അപേക്ഷിക്കാനുമായിരുന്നു ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി. കേസിലെ കക്ഷിയല്ലാത്തയാള്‍ക്ക് രേഖകള്‍ നല്‍കേണ്ട കാര്യമില്ലെന്നും അറിയിച്ചു.
ഇതേത്തുടര്‍ന്ന്, അപേക്ഷകന്‍ ജില്ലാക്കോടതി ശിരസ്തദാര്‍ക്ക് അപ്പീല്‍ നല്‍കി. കോടതി ഫീസ് അടച്ച് പകര്‍പ്പ് വാങ്ങാമെന്ന് അദ്ദേഹവും അറിയിച്ചു. ഇതിനെതിരേ അപേക്ഷകന്‍ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോളിനു പരാതി നല്‍കി. തീര്‍പ്പാക്കിയ കേസിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ വരുമെന്നും പരിഗണനയിലുള്ള കേസുകളുടെയാണെങ്കില്‍ നല്‍കേണ്ടതില്ലെന്നുമായിരുന്നു കമ്മിഷണറുടെ തീര്‍പ്പ്. കേസില്‍ കക്ഷിയല്ലെന്ന കാരണത്താല്‍ അപേക്ഷകനു കോടതിരേഖകളുടെ പകര്‍പ്പ് നിഷേധിക്കുന്നതു വിവരാവകാശനിയമപ്രകാരം തെറ്റാണ്. കോടതി ഫീസ് അടച്ചാല്‍ നല്‍കാമെന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നിലപാട് ശരിയല്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കേരളത്തിലെ എല്ലാ കോടതികളെയും ബാധിക്കുന്ന വിഷയമായതിനാലാണു െഹെക്കോടതിയെ സമീപിക്കാന്‍ കാഞ്ഞിരപ്പള്ളി കോടതി തീരുമാനിച്ചത്. കമ്മിഷണറുടെ ഉത്തരവ് നടപ്പായാല്‍ തീര്‍പ്പാക്കിയ കേസുകളുടെയെല്ലാം രേഖകള്‍ നല്‍കേണ്ടിവരും. പല രഹസ്യ, സ്വകാര്യരേഖകളും പുറത്താകാന്‍ ഇതു കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
from mangalam.com https://ift.tt/37VtAyD
via IFTTT
No comments:
Post a Comment