തടവുകാരനായ ഭര്‍ത്താവിനെ കാണാന്‍ സ്ഥിരമായി ജയിലില്‍ എത്തി; ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുപുള്ളിയായ സുഹൃത്തുമായി അടുപ്പത്തിലായി; ഒടുവില്‍ യുവതി സുഹൃത്തിനൊപ്പം ഒളിച്ചോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 3, 2020

തടവുകാരനായ ഭര്‍ത്താവിനെ കാണാന്‍ സ്ഥിരമായി ജയിലില്‍ എത്തി; ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുപുള്ളിയായ സുഹൃത്തുമായി അടുപ്പത്തിലായി; ഒടുവില്‍ യുവതി സുഹൃത്തിനൊപ്പം ഒളിച്ചോടി

തിരുവനന്തപുരം : ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ പതിവായി സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. ഒടുവില്‍ ഇയാള്‍ മോചിതനായപ്പോല്‍ ഇരുവരും ഒളിച്ചോടി. യുവതി ഒളിച്ചോടിയത് ഭര്‍ത്താവിന്റെ സുഹൃത്തിന് ഒപ്പം ആയിരുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ് ഒടുവില്‍ ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്.

കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സ്ഥിരമായി യുവതി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. ഇരുവരും അടുത്തു.

ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു.

വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടയ്ക്കാവൂര്‍ പൊലീസ് പിടികൂടി.
നാടുവിട്ട ഇവര്‍ എറണാകുളം, കോയമ്ബത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പൊലീസ് ഇവരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തുന്നത്. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.



from mangalam.com https://ift.tt/37U7iwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages