പത്തനംതിട്ട: ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിട്ട മുല്ലപ്പെരിയാര്‍ അടക്കം സംസ്ഥാനത്തെ 21 ജലസംഭരണികളില്‍ ഭൂചലനസാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, പറമ്പിക്കുളം, പെരിങ്ങല്‍കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, ശിരുപാണി, മംഗലം, പൊത്തുമണ്‍, മലമ്പുഴ അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പാണ് ഭൂകമ്പസാധ്യതയ്ക്കു വഴിവയ്ക്കുന്നതെന്ന് തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ സര്‍വകലാശാലയിലെ പ്രെഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ദിവസങ്ങള്‍കൊണ്ടു പെയ്യേണ്ടത്ര അളവില്‍ മണിക്കൂറുകള്‍കൊണ്ടു മഴ തകര്‍ത്തുപെയ്യുന്നതാണ് ഭൂകമ്പസാധ്യത വര്‍ധിപ്പിക്കുന്നത്. അതിനാല്‍ മഴക്കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ െകെക്കൊള്ളേണ്ടതെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ട്രോപ്പോഗ്രഫി ദൗത്യത്തിലൂടെയും ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയായിരുന്നു പഠനം. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ പഠനത്തില്‍ അളഗപ്പ സര്‍വകലാശാലയിലെ ഗവേഷകരും പങ്കാളികളായി.
വളരെ ഉയരത്തില്‍ വിസ്തൃതമായ മേഖലയാകെ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ ഭൗമോപരിതലത്തില്‍ ഉണ്ടാകുന്ന അതിമര്‍ദമാണ് ഭൂചലനസാധ്യത കൂട്ടുന്നത്. ഇങ്ങനെയാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണിയില്‍ ഭൂചലനം ഉണ്ടായത്. കേരളത്തില്‍ വലുതും ഇടത്തരവുമായ 43-ല്‍പരം ജലസംഭരണികളുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമേഖലയായ പശ്ചിമഘട്ടത്തിലാണ്. ഇവിടെയുള്ള പാറകളും ദുര്‍ബലമാണെന്നത് ദുരന്തസാധ്യത കൂട്ടുന്നു. ഇതുസംബന്ധിച്ച് കലിഫോര്‍ണിയയിലെ ചാപ്മാന്‍ സര്‍വകലാശാലയിലെ പ്രഫ. രമേഷ് സിങ് നടത്തിയ പഠനവും രാമസ്വാമി സോമസുന്ദരത്തിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്.
2000 സെപ്റ്റംബറില്‍ െഹെദരാബാദില്‍ ഭൂചലനത്തിനു തലേന്ന് പെയ്തത് 24 സെ.മീറ്റര്‍ മഴയാണ്. ഇപ്പോഴത്തെ റിമോട്ട് സെന്‍സിങ് പഠനരീതിക്കൊപ്പം ഭൗമാന്തര്‍ഭാഗത്തേക്കു കേന്ദ്രീകരിക്കാന്‍ കഴിയുന്ന റഡാര്‍ (ജി.പി.ആര്‍) സംവിധാനം ഉപയോഗിച്ചുള്ള ഗവേഷണം കൂടി വേണമെന്നാണ് രാമസ്വാമി നിര്‍ദേശിക്കുന്നത്. പശ്ചിമഘട്ടത്തില്‍ പല ഭാഗത്തും ഭൂമിയില്‍ വിള്ളലുകളുണ്ട്. അതിനാല്‍ അണക്കെട്ടുകളുടെ ജലശക്തിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തണം.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 150 കി.മീറ്റര്‍ ചുറ്റളവില്‍ മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, കക്കി, പമ്പ, മൂഴിയാര്‍ അടക്കം നിരവധി വലിയ അണക്കെട്ടുകളാണുള്ളത്. ഇവയിലെ ജലനിരപ്പ് ക്രമീകരിച്ചാലേ പ്രശ്‌നത്തിനു പരിഹാരം കാണാനാകൂ. 3-5 വരെ ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് അണക്കെട്ടുകള്‍.
from mangalam.com https://ift.tt/2SefmSJ
via IFTTT
No comments:
Post a Comment