ആരാണ് ക്രിസ്ത്യാനി? സര്‍ക്കാരിന്റെ നിര്‍വചനത്തില്‍ പ്രതിഷേധം , ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

ആരാണ് ക്രിസ്ത്യാനി? സര്‍ക്കാരിന്റെ നിര്‍വചനത്തില്‍ പ്രതിഷേധം , ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: നിയമസഭ പാസാക്കാന്‍ തീരുമാനിച്ച നിര്‍ദിഷ്ട സെമിത്തേരി ബില്ലിലെ നിര്‍വചനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം. സെമിത്തേരി, ക്രിസ്ത്യാനി, വികാരി, ഇടവക എന്നിവ നിര്‍വചിച്ചതിലെ അപാകത ചോദ്യംചെയ്തും ബില്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചു. ബില്ലിനെതിരേ കത്തോലിക്കാ സഭയും സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചു.

2020 ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) സംബന്ധിച്ച ബില്ലാണ് വിവാദത്തിലായത്. ബില്ലിലെ ചില നിര്‍വചനങ്ങളാണ് സഭകളെ ചൊടിപ്പിച്ചത്. സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയ ബില്ലില്‍ ക്രിസ്ത്യാനിയെ നിര്‍വചിച്ചത് ഇങ്ങനെയാണ്: 'ബൈബിളില്‍ വിശ്വസിക്കുന്നവരും ക്രിസ്തുവിനെ ദൈവത്തിന്റെ ഏകജാതനായ പുത്രനായി അംഗീകരിക്കുന്നവരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടിട്ടുള്ളവരുമായ ഏതൊരാളും'.

െ്രെകസ്തവ ദര്‍ശനപ്രകാരം ക്രിസ്തുവിന്റെ അനുയായിയാണു ക്രിസ്ത്യാനി. ബൈബിളില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം. സര്‍ക്കാര്‍ നിര്‍വചനപ്രകാരം ബൈബിളില്‍ വിശ്വസിക്കുന്നവരെ ക്രിസ്ത്യാനിയാകുയുള്ളൂ. ദൈവശാസ്ത്രപ്രകാരം ക്രിസ്തുവിലുള്ള വിശ്വാസമാണു പ്രധാനം. ക്രിസ്ത്യാനി ആരാണെന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും പ്രതിഷേധമുണ്ട്. െ്രെകസ്തവ മാതാപിതാക്കളുടെ മക്കളാണെങ്കിലും ജ്ഞാനസ്‌നാനം ഏല്‍ക്കാന്‍ വൈകിയാല്‍ അവരും ക്രിസ്ത്യാനികളാകില്ല. ഇത്തരം ഇഴ കീറിയ നിര്‍വചനം ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന ഏതൊരാളും ക്രിസ്ത്യാനിയാണെന്ന പൊതുവിശ്വാസത്ത ചോദ്യംചെയ്യുന്നതിനു തുല്യമാണെന്നാണ് വിമര്‍ശനം.

മറ്റൊരു വിവാദ വിശദീകരണം 'വികാരി'യെ സംബന്ധിച്ചാണ്. പുരോഹിതന്‍, പാസ്റ്റര്‍ അല്ലെങ്കില്‍ ശവം അടക്കല്‍ ആചാരങ്ങള്‍ നിര്‍വഹിക്കുന്ന ആള്‍ എന്നാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ശവം അടക്കലിലെ ആചാരം നിര്‍വഹിക്കുന്ന ഏതൊരാളും ബില്‍ പ്രകാരം വികാരിയാണ്. ശവം അടക്കല്‍ സമയത്തു കപ്യാര്‍, പള്ളികൈക്കാരന്‍ തുടങ്ങിയവര്‍ ശൂശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുക പതിവുണ്ട്. അവരും ബില്‍ പ്രകാരം പുരോഹിതരായി പരിഗണിക്കപ്പെടുമെന്നാണ് വിമര്‍ശനം.

ഒരു ഇടവകയിലെ എല്ലാ അംഗങ്ങള്‍ക്കും, അവരുടെ പൂര്‍വികരെ അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യപ്പെടാന്‍ അവകാശം ഉണ്ടായിരിക്കുമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. പൂര്‍വികര്‍ സംസ്ഥാനത്തെ ഏതൊരു പള്ളിയിലാണോ സംസ്‌കരിക്കപ്പെട്ടത് അവിടേക്കു പുതിയൊരവകാശം കൂടി ബില്‍ പ്രകാരം രൂപപ്പെടും. അതായത് ഓര്‍ത്തഡോക്‌സ് വിശ്വാസിയുടെ പൂര്‍വികന്‍ കത്തോലിക്കാ സെമിത്തേരിയിലാണ് സംസ്‌കരിക്കപ്പെട്ടിട്ടുള്ളതെങ്കിലും ബില്ലിലെ വ്യവസ്ഥപ്രകാരം പൂര്‍വികന്റെ സെമിത്തേരിയില്‍ പിന്‍ഗാമിക്കും അവകാശം ഉറപ്പാകുമെന്നര്‍ഥം.

സെമിത്തേരി എന്നു നിര്‍വചിക്കുന്നിടത്തു ചേര്‍ത്തിട്ടുള്ള ഇടവകാംഗങ്ങളുടെ ചാരം നിക്ഷേപിക്കുന്നിടം എന്ന വിശദീകരണവും വിവാദമായി. െ്രെകസ്തവരെ ദഹിപ്പിക്കുക പതിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

സെമിത്തേരി ബില്ലിലെ െ്രെകസ്തവ വിരുദ്ധ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. വിവാദത്തെത്തുടര്‍ന്നു മാറ്റിവച്ച ചര്‍ച്ച് ആക്ടിനു മുന്നോടിയാണു സെമിത്തേരി ബില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കുറ്റപ്പെടുത്തി.

സഭാ തര്‍ക്കത്തില്‍ കക്ഷിയല്ലാതിരുന്നിട്ടും സെമിത്തേരി ബില്‍ ക്രിസ്ത്യന്‍ സെമിത്തേരികള്‍ എന്ന പൊതു വിഷയത്തെ ലക്ഷ്യമാക്കിയെന്നാരോപിച്ചു കത്തോലിക്കാ സഭ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ടു പ്രതിഷേധമറിയിച്ചു. ഇതേത്തുടര്‍ന്നു ബില്ലിലെ പേരിനു തിരുത്തു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയില്‍ സെമിത്തേരി ബില്‍ സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ മരണപ്പെട്ട ഇടവകാംഗത്തിന്റെ ചാരം എന്ന പ്രയോഗം െ്രെകസ്തവവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇടവകാംഗത്തിന്റെ വീടിനു തീപിടിച്ചാലോ? എന്നായിരുന്നു നിയമമന്ത്രി എ.കെ. ബാലന്റെ മറുചോദ്യം.



from mangalam.com https://ift.tt/2OGb2um
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages