കോട്ടയം : കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക്. ലയനചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നു സൂചന. ലയനം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം കോട്ടയത്തു കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ. ലയനത്തെ എതിര്‍ത്തതിനേത്തുടര്‍ന്നാണിത്. എന്നാല്‍, ലയനം വേണമെന്ന ഉറച്ചനിലപാടിലാണു ചെയര്‍മാന്‍ ജോണി നെല്ലൂര്‍.
അനൂപിന്റെ നേതൃത്വത്തിലുള്ള വിഭാഗം എതിര്‍ത്താലും ലയനനീക്കവുമായി മുന്നോട്ടുപോകാനാണു ജോണി പക്ഷത്തിന്റെ തീരുമാനം. ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവരുടെ യോഗം അടുത്തദിവസം കോട്ടയത്തു ചേരും. ലയനം സംബന്ധിച്ച് അനൂപ് ജേക്കബുമായി പി.ജെ. ജോസഫ് ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, ഭാരവാഹിത്വം വീതം വയ്ക്കുന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കത്തില്‍ മേല്‍ക്കൈ ലക്ഷ്യമിട്ടാണു ജേക്കബ് വിഭാഗത്തെ ഒപ്പംകൂട്ടാന്‍ ജോസഫ് നീക്കം നടത്തിയത്. ലയനം സാധ്യമായാല്‍ അനൂപ് ജേക്കബ് ഉള്‍പ്പെടെ ജോസഫ് പക്ഷത്തിനു നാല് എം.എല്‍.എമാരാകും. ജോണി നെല്ലൂരിനെ കുട്ടനാട്ടില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമായിരുന്നു.കഴിഞ്ഞതവണ കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം പ്രതിനിധിയാണു കുട്ടനാട്ടില്‍ മത്സരിച്ചത്. ജോണിയെക്കൂടാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഒരു പ്രമുഖനേതാവും ജോസഫ് വിഭാഗത്തിലെത്തുമെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗവുമായി ചങ്ങാത്തം കൂടാന്‍ ഇടതുമുന്നണി നീക്കം നടത്തുന്നതിനിടെയാണു ജോസഫിന്റെ മറുതന്ത്രം.
ഷാലു മാത്യു
from mangalam.com https://ift.tt/3bmzzyh
via IFTTT
No comments:
Post a Comment