പ്രവർത്തകരുടെ ആവേശത്തിലേക്കും ആരവത്തിലേക്കുമാണ് കേരളത്തിന്റെ പുതിയ ബി.ജെ.പി. അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ വന്നിറങ്ങിയത്. തിരക്കുകൾക്കിടയിലും പുതിയ ചുമതലയെപ്പറ്റിയും കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനമാണോ എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരി. മാതൃഭൂമി പ്രതിനിധി പ്രവീൺകൃഷ്ണന് നൽകിയ അഭിമുഖത്തിൽനിന്ന് കുറച്ചുകാലമായി കെ. സുരേന്ദ്രന്റെ രാഷ്ട്രീയ തട്ടകമാണ് പത്തനംതിട്ട. പാർലമെന്റ് തിരഞ്ഞെടുപ്പിലും കോന്നി ഉപതിരഞ്ഞെടുപ്പിലും ജയിക്കാനായില്ലെങ്കിലും മികച്ച മത്സരം കാഴ്ചവെച്ച സുരേന്ദ്രൻ തിരഞ്ഞെടുപ്പുകൾക്കുശേഷവും ഇവിടെ സജീവസാന്നിധ്യമാണ്. കോഴിക്കോട്ടുനിന്നുള്ള യാത്രയിൽ തീവണ്ടി പത്തനംതിട്ട ജില്ലാ അതിർത്തിയിലേക്ക് കയറുമ്പോഴാണ് സംസ്ഥാനപ്രസിഡന്റായുള്ള പ്രഖ്യാപനം അദ്ദേഹം അറിയുന്നത് പുതിയ ചുമതലയെ എങ്ങനെ കാണുന്നു = താരതമ്യേന ജൂനിയറായ ഒരു പാർട്ടി ഭാരവാഹിയാണ് ഞാൻ. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ എന്നിവരുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും സ്വീകരിച്ചും സഹപ്രവർത്തകരുമായും സംഘടനാ സെക്രട്ടറിമാരുമായും ദേശീയനേതൃത്വവുമായും ആശയവിനിമയം നടത്തിയും മുന്നോട്ടുപോകും. കടുത്ത ഗ്രൂപ്പിസം സംസ്ഥാന ബി.ജെ.പി.യിൽ നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയല്ലേ ? അധ്യക്ഷപ്രഖ്യാപനം നീണ്ടുപോയതും അതുകൊണ്ടല്ലേ. താങ്കളും ഒരു പക്ഷത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ = ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ഒരു തർക്കത്തിനും ഞാൻ അവസരം ഉണ്ടാക്കില്ല. മുതിർന്ന നേതാക്കളെ മുന്നിൽ നിർത്തിയും സഹപ്രവർത്തകരോട് തോളോടുതോൾ ചേർന്നും പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തികൾ പരസ്പരം മനസ്സിലാക്കുകയും ആശയവിനിമയത്തിൽ സത്യസന്ധത പുലർത്തുകയും ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ വലിയ പരിധിവരെ ഒഴിവാക്കാം. സംസ്ഥാനത്ത് ബി.ജെ.പി.യുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുക എന്നതിനാണ് പ്രാധാന്യം നൽകുക. കൂടുതൽപ്പേർ പാർട്ടിയിലേക്ക് വരണം. താങ്കൾക്കുമുമ്പ് സംസ്ഥാന അധ്യക്ഷൻമാരായ രണ്ട് നേതാക്കളും ആ പദവിയിൽ കാലാവധി പൂർത്തിയാക്കുംമുമ്പ് ഗവർണർ പദവിയിലേക്ക് പോയി. മാസങ്ങളോളം പാർട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടായി. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു = അത് വ്യത്യസ്തസാഹചര്യമാണ്. കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരൻ പിള്ളയ്ക്കും നൽകിയ ഗവർണർപദവി കേരളത്തിന് ലഭിച്ച അംഗീകാരമാണ്. സ്ഥാനക്കയറ്റമോ പദവിയോ ലഭിക്കുമ്പോൾ പരിഹസിക്കുന്നത് കേരളത്തിലെ ഒരു രീതിയാണ്. യഥാർഥത്തിൽ ഈ രണ്ട് സന്ദർഭങ്ങളിലും കേരളത്തിൽ പാർട്ടിക്ക് അംഗീകാരമാണ് ലഭിച്ചത്. പുതിയ അധ്യക്ഷനെ നിയമിക്കാൻ കാലതാമസമുണ്ടായത് കേരളത്തിൽ മാത്രമല്ല. തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചതടക്കമുള്ള കാരണങ്ങൾകൊണ്ടാണ് ഇത് സംഭവിച്ചത് സാമൂഹികമാധ്യമങ്ങളിൽ ഒരേപോലെ താരമാകുകയും വിമർശിക്കപ്പെടുകയും ട്രോൾ ചെയ്യപ്പെടുകയും ഒക്കെ ചെയ്യുന്ന നേതാവാണ് താങ്കൾ. ഇപ്പോൾത്തന്നെ മിസോറം ഗവർണർ സ്ഥാനവുമായി ബന്ധപ്പെടുത്തി ഒക്കെ അത്തരം പരിഹാസശരങ്ങൾ ഉയരുന്നുണ്ട് = അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലാണ് ഞാൻ എടുക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ ശക്തിയെയും ദൗർബല്യങ്ങളെയും കുറിച്ച് ഞാൻ ബോധവാനാണ്. അക്കാര്യത്തിൽ ആശങ്കകളില്ല. സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ശക്തമായ സംഘടനാസംവിധാനമുള്ള സംസ്ഥാനമാണ് കേരളം. ത്രിപുരയും ബംഗാളും പോലെ ഒരു കാലത്ത് ബാലികേറാമലയായായിരുന്ന സംസ്ഥാനങ്ങളിൽപ്പോലും ബി.ജെ.പി. ശക്തിപ്രാപിച്ചിട്ടും കേരളത്തിൽ വലിയ തോതിലുള്ള ഒരു തിരഞ്ഞെടുപ്പ് മുന്നേറ്റമുണ്ടാക്കാൻ ഇനിയും ആയിട്ടില്ല. ഇതിനെ എങ്ങനെ മറികടക്കും = രണ്ട് കാരണങ്ങൾകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ബി.ജെ.പി.ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ എതിരാളികൾ ഒന്നിക്കുന്നു. ദുർബലമായ സ്ഥലങ്ങളിൽ അനുകൂലികളും കൈവിടുന്നു. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുകൊണ്ടും രാഷ്ട്രീയ എതിരാളികളെ തുറന്നുകാട്ടിക്കൊണ്ടും മാത്രമേ ഇതിനെ മറികടക്കാനാകൂ. അതിനായിരിക്കും പാർട്ടി ശ്രമിക്കുക. പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന ഒരു നേതാവാണ് താങ്കൾ. ബി.ജെ.പി.യുടെ സമരമുഖം. താങ്കൾ സജീവപങ്കുവഹിച്ച ശബരിമല പ്രക്ഷോഭത്തിനുശേഷം കാര്യമായ സമരങ്ങൾ സംസ്ഥാനത്ത് ബി.ജെ.പി. നടത്തിയിട്ടില്ലല്ലോ = അതിന് പല കാരണങ്ങളുണ്ട്. മെമ്പർഷിപ്പ് കാമ്പയിൻ, സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാര്യങ്ങളിലേക്ക് പാർട്ടി നീങ്ങി. അതുകൊണ്ടാണ് പിന്നീട് വൻപ്രക്ഷോഭങ്ങൾ ഉണ്ടാകാതിരുന്നത്. താങ്കൾ അധ്യക്ഷപദവിയിലേക്ക് എത്തിയതോടെ പ്രക്ഷോഭത്തിന്റെ ദിനങ്ങൾ പ്രതീക്ഷിക്കാമോ = തദ്ദേശതിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് അടിയന്തരമായ നടപടി. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രചാരണം. സി.എ.എ. കാര്യത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വ്യാജപ്രചാരണങ്ങൾ തുറന്നുകാട്ടി താഴേത്തലത്തിൽ വരെയുള്ള കാമ്പയിൻ. സമരങ്ങൾ സ്വാഭാവികമായും ഉണ്ടാകും. പോലീസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവതരമാണ്. ഇത് യു.ഡി.എഫ്., എൽ.ഡി.എഫ്. ഭരണകാലങ്ങളിൽ തുടർച്ചയായി സംഭവിച്ചതാണ്. ഡി.ജി.പി. ലോക്നാഥ് ബെഹ്റ മാത്രമല്ല കുറ്റക്കാരൻ. രാഷ്ട്രീയനേതൃത്വത്തിനും വലിയ പങ്കുണ്ട്. ഇക്കാര്യത്തിൽ ബി.ജെ.പി. ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പൗരത്വ വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേപോലെ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കും എതിരേ രംഗത്തുവന്നിട്ടുണ്ടല്ലോ. ഇക്കാര്യത്തിൽ ബി.ജെ.പി. പ്രതിരോധത്തിലാണോ = ഒരിക്കലുമല്ല. ഇരു മുന്നണികളുടെയും വർഗീയപ്രചാരണത്തിൽ അസംതൃപ്തരായ ഒരു നിശ്ശബ്ദ ഭൂരിപക്ഷമുണ്ട്. അവർ കടുത്ത അമർഷത്തിലാണ് ക്രൈസ്തവരുടെ ഇടയിലും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. ക്രൈസ്തവസമൂഹം അടുത്ത കാലത്ത് അവരെ ബാധിക്കുന്ന ഒരു വിഷയം പരാതിയായി ഉയർത്തിയപ്പോൾ അതിനെതിരായ സമീപനമാണ് എൽ.ഡി.എഫും യു.ഡി.എഫും സ്വീകരിച്ചത്. അതേസമയം, തീവ്രവാദ ശക്തികളുടെ എല്ലാ താത്പര്യങ്ങൾക്കും ഇരു മുന്നണികളും വഴങ്ങുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുള്ള കേരളത്തിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്തുടരുന്ന പ്രചാരണ വിഷയങ്ങളിലൂന്നി ബി.ജെ.പി.ക്ക് ജനപിന്തുണ ആർജിക്കാൻ കഴിയുമോ = എല്ലാ വിഭാഗങ്ങളുമായും നിരന്തര സമ്പർക്കത്തിലൂടെ തെറ്റിദ്ധാരണകൾ മാറ്റി അവരുടെ വിശ്വാസം ആർജിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, പല വിഭാഗങ്ങൾക്കും തുല്യനീതി ലഭിക്കുന്നില്ല എന്ന കാര്യവും ശക്തമായി പാർട്ടി ഉന്നയിക്കും ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷപദവി ഒരു മുൾക്കിരീടമാണെന്ന് മുമ്പ് ഒരു പാർട്ടി അധ്യക്ഷൻ പറഞ്ഞിരുന്നു. താങ്കൾക്ക് അങ്ങനെ ഒരു തോന്നലുണ്ടോ = ഇത് ഒരു വെല്ലുവിളിയും അതേസമയം, ഒരു അവസരവുമായി ഞാൻ കണക്കാക്കുന്നു. മുൾക്കിരീടമായിട്ടല്ല. content highlights:K Surendran on Kerala Police scam, Interview
from mathrubhumi.latestnews.rssfeed https://ift.tt/38AUUlW
via
IFTTT
No comments:
Post a Comment