ഡോക്ടറാകാന്‍ പഠിക്കവെ കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ എംബിബിഎസ് പൂര്‍ത്തീകരിച്ചു. കര്‍ണാടകയിലെ കലബുറുഗിയിലുള്ള മഹാദേവപ്പ കോളേജില്‍ എംബിബിഎസിന് പഠിക്കവെ സുഭാഷ് തുക്കാറാം പാട്ടീല്‍ കൊലക്കേസില്‍ പ്രതി ആവുകയായിരുന്നു. കാമുകിയുടെ ഭര്‍ത്താവിനെ ആയിരുന്നു സുഭാഷ് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കവെ നല്ല നടപ്പിന്റെ പേരില്‍ 14 വര്‍ഷം കഴിഞ്ഞപ്പോള്‍ മോചിപ്പിച്ചു. ജയില്‍ മോചിതനായതോടെ വീണ്ടും എംബിബിഎസ് പഠനം പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കി. 2016 ഓഗസ്റ്റ് 15നാണ് ഇദ്ദേഹം ജയില്‍ മോചിതനായത്. ജയിലിലെ ഒപിഡിയിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു. ഈ മാസം ആദ്യം ഇന്റേന്‍ഷിപ്പും പൂര്‍ത്തിയായി. ഇപ്പോള്‍ 40 വയസുള്ള സുഭാഷ് കര്‍ണാടകയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ഭസാഗി ഗ്രാമവാസിയാണ്.
എംബിബിഎസ് വിദ്യാര്‍ത്ഥി ആിരിക്കെ സംഭാഷ് പാട്ടീല്‍ വിവാഹിതയായ ഒരു സ്ത്രീയുമായി പ്രണയത്തില്‍ ആവുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പ്രേരണയില്‍ അവരുടെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പിടിയിലായ സുഭാഷ് ആറ് വര്‍ഷത്തോളം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലും പിന്നീട് എട്ട് വര്‍ഷം കലബുറുഗി സെന്‍ട്രല്‍ ജയിലിലും തടവില്‍ കഴിഞ്ഞു. ജയിലില്‍ കഴിയുന്ന സമയം കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കി.
തുടര്‍ന്ന് പ്രത്യേക അനുമതിയോടെ സംഭാഷ് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. 2016ല്‍ പഴയ കോളേജില്‍ ചേര്‍ന്ന് ആദ്യശ്രമത്തില്‍ തന്നെ എല്ലാ പേപ്പറുകളും ഇദ്ദേഹം ക്ലിയര്‍ ചെയ്തു. 2019 മുതല്‍ ബസവേശ്വര്‍ ഹോസ്പിറ്റലില്‍ ഹൗസ്മാന്‍ഷിപ്പ് പൂര്‍ത്തിയാക്കി. പഠിക്കാനുള്ള താല്‍പര്യം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും ജയിലില്‍ ഒരുപാട് സമയം ലൈബ്രറിയില്‍ ചിലവഴിക്കുമായിരുന്നുവെന്നും സുഭാഷ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
from mangalam.com https://ift.tt/31YyKaC
via IFTTT
No comments:
Post a Comment