കെജ്രിവാളിന്റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം; പഴയ മന്ത്രിസഭ തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 15, 2020

കെജ്രിവാളിന്റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം; പഴയ മന്ത്രിസഭ തന്നെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ അൽപസമയത്തിനകം അധികാരമേൽക്കും. രാംലീല മൈതാനത്ത് രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുക്കും. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽറായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാൻഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവർ. അതിഷി, രാഘവ് ചദ്ധ എന്നീ പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച കെജ്രിവാളിന്റെ വീട്ടിൽ നടന്ന അത്താഴ വിരുന്നിൽ ഇവർ പങ്കെടുത്തിരുന്നില്ല. അടുത്ത മൂന്ന് മാസത്തേക്ക് സർക്കാരിന്റെ കർമ്മ പദ്ധതി സംബന്ധിച്ച ചർച്ച നടന്നു.കഴിഞ്ഞ തവണത്തെ മന്ത്രിസഭയിൽ ജനങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം കൂടുതൽ ഊട്ടിഉറപ്പിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡൽഹിയുടെ മാറ്റത്തിന് ചുക്കാൻപിടിച്ച, വിവിധ മേഖലകളിൽനിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികൾ. ഇവർ കെജ്രിവാളിനൊപ്പം വേദി പങ്കിടും. അധ്യാപകർ, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, ബസ് മാർഷൽമാർ, സിഗ്നേച്ചർ പാലത്തിന്റെ ശില്പികൾ, ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികൾ, വീട്ടുപടിക്കൽ സേവനമെത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുക. മിനി മഫ്ളർമാൻ, ബേബി കെജ്രിവാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരുവയസ്സുകാരൻ അവ്യാൻ തോമറും പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുക്കും


from mathrubhumi.latestnews.rssfeed https://ift.tt/3bFHyXn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages