ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച. തൃഷയുടെ മുഖഛായയുള്ള ചിത്രമായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ നോട്ടീസിലാണ് ഇത്തരത്തില്‍ ഒരു അമളി സംഭവിച്ചത്. നോട്ടീസിന്റെ കവര്‍ പേജില്‍ തൃഷയുടെ മുഖ സാദൃശ്യമുള്ള ചിത്രം വന്നതാണ് വന്‍ ട്രോളിനും വിവാദത്തിനും കാരണമായത്.
സംഭവം വിവാദമായതോടെ ഭക്തരും നാട്ടുകാരും പ്രശ്‌നം ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലും വലിയ തര്‍ക്കമായി. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ദേവിയുടെ ചിത്രം മാറ്റിയപ്പോഴാണ് തൃഷയുടെ രൂപസാദൃശ്യമുള്ള പുതിയ ദേവി പ്രത്യക്ഷപ്പെട്ടത്.
2018ല്‍ രമണ മഹേഷ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മോഹിനി എന്ന ചിത്രത്തിലെ തൃഷയുടെ രൂപമാണ് ദേവിയുടെ രൂപമായി മാറിയത്.
from mangalam.com https://ift.tt/37I0xxu
via IFTTT
No comments:
Post a Comment