യുപിയിലെ സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണം​; നിലവിലുള്ള കരുതലിന്റെ അഞ്ചിരട്ടി, മൂല്യം 12 ലക്ഷം കോടിയോളം ; കണക്കുകള്‍ ശരിയായാല്‍ പൊന്ന് കൈവശമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 21, 2020

യുപിയിലെ സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണം​; നിലവിലുള്ള കരുതലിന്റെ അഞ്ചിരട്ടി, മൂല്യം 12 ലക്ഷം കോടിയോളം ; കണക്കുകള്‍ ശരിയായാല്‍ പൊന്ന് കൈവശമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതാകും

സോണാഭദ്ര: ധാതുലവണങ്ങള്‍ കൊണ്ടു സമ്പന്നമായ കിഴക്കന്‍ യുപി ജില്ലയായ സോണാഭദ്രയില്‍ ഭൂമിക്കടിയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരമെന്ന് ഭൂമിശാസ്ത്ര ഗവേഷകരുടെ കണ്ടെത്തല്‍. സ്വര്‍ണ്ണത്തിനൊപ്പം വിവിധ ലോഹങ്ങളും മറ്റു ധാതുലവണങ്ങളും ടണ്‍ കണക്കിന് ശേഖരമുള്ളതായി കണ്ടെത്തി. സ്വര്‍ണ്ണം മാത്രം ഇന്ത്യയുടെ നിലവിലെ കരുതലിന്റെ അഞ്ചിരട്ടി ടണ്‍ വരുമെന്നും ഇത് ശരിയാണെങ്കില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയുടെ സ്വര്‍ണ്ണം കരുതല്‍ 618 . 2 ടണ്‍ ആണ്. ഇതിന്റെ അഞ്ചിരട്ട വലിപ്പം വരുന്ന ഖനിയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്വര്‍ണ്ണ കരുതലിന്റെ മൂല്യം മാത്രം ഏകദേശം 12 ലക്ഷം കോടിയോളം വരും. ജീയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേതാണ് കണ്ടെത്തല്‍. ഏകദേശം 20 വര്‍ഷത്തോളം കുഴിച്ചാലും തീരില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്തിന്റെ മാപ്പ് ഉണ്ടാക്കാനായി യുപി ഭൗമശാസ്ത്രജ്ഞരുടേയും പര്യവേഷകരുടെയും പ്രത്യേക ടീമിനെ ജില്ലയിലേക്ക് അയച്ചിരിക്കുകയാണ്. സോണാഭദ്രയില്‍ സ്വര്‍ണ്ണത്തിന്റെ രണ്ടു പടുകൂറ്റന്‍ ശിലാഖണ്ഡം തന്നെയുണ്ട് എന്നാണ് സംസ്ഥാന മൈനിംഗ് ഡയറക്ടര്‍ റോഷന്‍ ജേക്കബ് നല്‍കിയ ഔദ്യോഗിക രേഖ പറയുന്നത്. 2,943 ടണ്‍ സ്വര്‍ണ്ണശേഖരമാണ് ഇവിടെ മൊത്തം മതിക്കുന്നത്.

ഈ കണക്കുകള്‍ ശരിയാണെങ്കില്‍ സ്വര്‍ണ്ണം കരുതലിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തും. ലോക സ്വര്‍ണ്ണ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 8,133. 5 ടണ്‍ കരുതലുള്ള അമേരിക്കയാണ് ഒന്നാമത്. തൊട്ടു പിന്നില്‍ 3,366 ടണ്‍ കൈവശമുള്ള ജര്‍മ്മനിയും 2,814 ടണ്‍ കൈവശമുള്ള ഐഎംഎഫ് മൂന്നാമതും 2,451 ടണ്ണുമായി ഇറ്റലി നാലാമതും 2,436 ടണ്ണുമായി ഫ്രാന്‍സ് അഞ്ചാമതുമാണ്. ഇതിന് പുറമേ ജിഎസ്‌ഐ ടീം ഇവിടെ നിന്നും അലുമിനിയം ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങളും ധാതു ലവണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 95.2 ടണ്ണാണ് അലുമിനിയം ശേഖരം. 9.46 ടണ്‍ പൊട്ടാഷും 14.97 ടണ്‍ ഇരുമ്പും ഭര്‍ഹാരി ബ്‌ളോക്കിലുണ്ട്. സില്‍മനൈറ്റ്, അലുമിനനോ സിലിക്കേറ്റ് എന്നിവ 9.8 ടണ്‍ വീതവും ചിപ്പിയാ ബ്‌ളോക്കില്‍ നിന്നും ഖനനം ചെയ്ത് എടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2PgSyRH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages