ഇ.പി.എഫ്.: കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനുശേഷം പൂർണ പെൻഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 21, 2020

ഇ.പി.എഫ്.: കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനുശേഷം പൂർണ പെൻഷൻ

ന്യൂഡൽഹി: ഇ.പി.എഫ്. പെൻഷൻ നേരത്തേ കമ്യൂട്ട് ചെയ്തു വാങ്ങിയവർക്ക് (ഒരു വിഹിതം മുൻകൂറായി വാങ്ങൽ) 15 വർഷത്തിനുശേഷം പൂർണതോതിലുള്ള പെൻഷൻ അനുവദിച്ചുകൊണ്ട് ഉത്തരവായി. 2008 സെപ്റ്റംബർ 25-നോ അതിനു മുമ്പോ വിരമിച്ചവർക്കും പെൻഷൻ കമ്യൂട്ട്ചെയ്തു വാങ്ങിയവർക്കുമാണ് ഇതു ബാധകമാവുകയെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. കമ്യൂട്ട്ചെയ്തതിന്റെ പേരിൽ ഇ.പി.എഫ്. പെൻഷൻകാരുടെ പെൻഷനിൽനിന്ന് മരണംവരെ തുക വെട്ടിക്കുറയ്ക്കുന്നതു നിർത്തണമെന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. 2008 സെപ്റ്റംബർ 25-നുമുമ്പ് പെൻഷൻ കമ്യൂട്ട് ചെയ്തവർക്കെല്ലാം 15 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് കുറവുചെയ്തിരുന്ന തുക പുനഃസ്ഥാപിക്കും. നിലവിൽ 15 വർഷം പൂർത്തിയായവർക്ക് ഉടൻ തുക പുനഃസ്ഥാപിച്ചു നൽകും. ഇ.പി.എഫ്. പെൻഷൻകാരുടെ വിഷയങ്ങളെ സംബന്ധിച്ച് സമഗ്രപഠനം നടത്തി റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി അധ്യക്ഷനായി ഉന്നതതല നിരീക്ഷണസമിതിയെ നിയോഗിച്ചിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുമായി ചർച്ച ചെയ്തുമാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാവൂയെന്ന് കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. ആവശ്യം അംഗീകരിച്ച് കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കമ്യൂട്ട്ചെയ്ത തുക മാസപെൻഷനിൽനിന്ന് ഈടാക്കിക്കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കണമെന്നുള്ളത് പ്രേമചന്ദ്രൻ ലോക്‌സഭയിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. സ്വകാര്യപ്രമേയം ലോക്‌സഭ ഏഴു ദിവസങ്ങളിലായി 9.2 മണിക്കൂർ ചർച്ച ചെയ്തു. ഇ.പി.എഫ്.ഒ.യുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരേ ലോക്‌സഭയുടെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പ്രേമചന്ദ്രൻ പ്രതിഷേധിച്ചിരുന്നു. തുടർന്ന്, വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പുനൽകി. ഇതനുസരിച്ചാണ് നടപടി.ഉന്നതതല നിരീക്ഷണസമിതി പരിഗണിച്ച മിനിമം പെൻഷൻ വർധിപ്പിക്കുക, യഥാർഥ ശമ്പളത്തിന്റെയടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകാനുള്ള കോടതിയുത്തരവ് നടപ്പാക്കുക എന്നിവ സംബന്ധിച്ചും ഉടൻ വിജ്ഞാപനമിറക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2vY9S6U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages