അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ കുട്ടിയെ മെഡിക്കൽ ബോർഡ് പരിശോധിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ കുട്ടിയെ മെഡിക്കൽ ബോർഡ് പരിശോധിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ

അമ്പലപ്പുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂന്നുവയസുകാരന്റെ ആരോഗ്യനില പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിച്ചു. നില മെച്ചപ്പെട്ടുവരുന്നതിനാൽ കുട്ടിക്ക് തത്കാലം ശസ്ത്രക്രിയ വേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. രണ്ടാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കിടക്കേണ്ടിവരുമെന്നും ബോർഡ് വിലയിരുത്തി. അതേസമയം കേസിൽ എത്രയുംവേഗം കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതികൾ ജൂഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളപ്പോൾത്തന്നെ വിചാരണനടപടികൾ നടത്താനാണ് സംഘം ശ്രമിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണവിഭാഗത്തിലുള്ള കുട്ടിയുടെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ സുഖപ്പെട്ടുവരികയാണ്. കുട്ടി ആഹാരം കഴിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.സാം വർക്കി, കുട്ടികളുടെ മെഡിസിൻ വിഭാഗം മേധാവി ഡോ.എ.ഷാനവാസ്, മാനസികാരോഗ്യവിഭാഗം മേധാവി ഡോ.വർഗീസ് പുന്നൂസ് എന്നിവരാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. ജനനേന്ദ്രിയത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും മർദനമേറ്റ കുട്ടിയെ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെയും ഇവർക്കൊപ്പം താമസിച്ചിരുന്ന കാക്കാഴം പുതുവൽ വൈശാഖിനെ(31)യും അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അമ്പലപ്പുഴ സി.ഐ. ടി.മനോജിന്റെ നേതൃത്വത്തിൽ പ്രതികളുടെ ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നും സി.ഐ. പറഞ്ഞു. Content Highlights: Boybeaten up bymothers friend, in intensive care unit, Ampalappuzha


from mathrubhumi.latestnews.rssfeed https://ift.tt/38EBeh1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages