ആലപ്പുഴ: കൊറോണ ബാധിതനായി ആലപ്പുഴയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർഥിയുൾപ്പെടെ ചൈനയിലെ വുഹാനിൽനിന്ന് ജനുവരി 24-ന് കേരളത്തിലെത്തിയത് 36 പേർ. ഇതിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. മൂവരും വിമാനത്തിൽ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവർ. തൃശ്ശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ ഇവർക്കൊപ്പംവന്ന മുഴുവൻ വിദ്യാർഥികളെയും ആരോഗ്യവകുപ്പ് കർശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാർഥിയിൽനിന്നാണ് ഇവരുടെയെല്ലാം മേൽവിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. കഴിച്ചത് കേരള ഭക്ഷണം; വുഹാനിൽ തണുപ്പ് കൂടുതൽ ആലപ്പുഴ: വുഹാനിൽ മെഡിക്കൽ പഠനത്തിന് കേരളത്തിൽനിന്നുപോയ വിദ്യാർഥികൾ മിക്കവാറും കൂട്ടായാണ് താമസിച്ചിരുന്നത്. വുഹാനിലെ മെഡിക്കൽ കോളേജിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വിദ്യാർഥികളുണ്ടായിരുന്നു. വുഹാനിൽ തണുപ്പ് കൂടുതലാണ്. രണ്ടാംവർഷം പഠിക്കുന്നവരാണ് ആലപ്പുഴയിൽ കൊറോണ വൈറസ് ബാധിച്ചയാളും കൂട്ടുകാരും. അത്ര മാരകമല്ലെന്ന വിശ്വാസമാണ് വിദ്യാർഥികൾക്കെല്ലാമുണ്ടായിരുന്നത്. കേരളരീതിയിലുള്ള ഭക്ഷണംമാത്രമാണ് അവിടെ ഇവർ കഴിച്ചിരുന്നത്. ആലപ്പുഴയിലെ വിദ്യാർഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാർഥികൾ തമ്മിൽ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു. വുഹാനിൽനിന്നെത്തിയ വിദ്യാർഥികൾ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ഇതിന്റെഭാഗമായി മെഡിക്കൽ കോളേജിനുപുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളിൽത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം. തൃശ്ശൂരിലെ വിദ്യാർഥിനിയുടെ രണ്ടാം ഫലവും പോസിറ്റീവ് തിരുവനന്തപുരം: രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർഥിനിയുടെ രണ്ടാം സ്രവപരിശോധനാ ഫലവും പോസിറ്റീവ്. മൂന്നുദിവസംമുന്പ് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളിന്റെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഈ കുട്ടി. ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു. Content Highlights: Cororna Virus: All three who confirmed cororna came in the same flight
from mathrubhumi.latestnews.rssfeed https://ift.tt/37WySd4
via
IFTTT
No comments:
Post a Comment