പൗരത്വപ്രതിഷേധം: എട്ടു രാജ്യങ്ങൾ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 3, 2020

പൗരത്വപ്രതിഷേധം: എട്ടു രാജ്യങ്ങൾ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയെന്ന് കേന്ദ്രം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടർന്ന് രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതായി കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ലോക്സഭയിൽ ആന്റോ ആന്റണിയെ അറിയിച്ചു. ഓസ്ട്രേലിയ, ബെൽജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലൻഡ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാർക്കായി യാത്രാനിയന്ത്രണവും മാർഗനിർദേശവും ഏർപ്പെടുത്തിയത്. അതേസമയം, പൗരത്വ പ്രതിഷേധങ്ങൾ വിനോദസഞ്ചാരമേഖലയിൽ എത്രമാത്രം ആഘാതമുണ്ടാക്കിയെന്നു വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രസഭയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലവും ചേർന്നു തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ 2018-ൽ 10.56 ദശലക്ഷവും 2019-ൽ 10.89 ദശലക്ഷവും വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തി. വിനോദ സഞ്ചാരമേഖലയിലെ മൊത്തം വരുമാനത്തെക്കുറിച്ചു കേന്ദ്രസർക്കാരിന്റെ കൈയിൽ കണക്കുകളില്ല. Content Highlights:CAA Protest- Eight countries have issued travel regulations in India, the Center said


from mathrubhumi.latestnews.rssfeed https://ift.tt/2vItnQU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages