ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്-19) പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽനിന്നെത്തി ഡൽഹിയിലെ ഐ.ടി.ബി.പി. കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ അവസാനസംഘവും വീടുകളിലേക്കു മടങ്ങി. ആറംഗകുടുംബമാണ് ബുധനാഴ്ച രാവിലെയോടെ കേന്ദ്രം വിട്ടതെന്ന് ഐ.ടി.ബി.പി. വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനകളിൽ രോഗമില്ലെന്നുറപ്പാക്കിയതോടെയാണ് ആകെയുണ്ടായിരുന്ന 406 പേരെയും വീടുകളിലേക്കു പോകാൻ അനുവദിച്ചത്. തിങ്കളാഴ്ചയാണ് ആദ്യസംഘം കേന്ദ്രം വിട്ടത്. ഫെബ്രുവരി ഒന്നിനും രണ്ടിനുമായി 650 പേരെയാണ് വുഹാനിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. 406 പേരെ ഐ.ടി.ബി.പി. കേന്ദ്രത്തിലും ബാക്കിയുള്ളവരെ ഹരിയാണയിലെ മനേസറിലുള്ള സൈനികകേന്ദ്രത്തിലുമാണ് പാർപ്പിച്ചത്. Content Highlights:Coronavirus Wuhan
from mathrubhumi.latestnews.rssfeed https://ift.tt/37JxPfu
via
IFTTT
No comments:
Post a Comment