ഏറ്റവും ശുദ്ധമായ പെട്രോൾ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

ഏറ്റവും ശുദ്ധമായ പെട്രോൾ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലും

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ലോകത്തെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. വൻ സാമ്പത്തികശക്തികൾക്കുപോലും കൈവരിക്കാനാകാത്ത ഈ നേട്ടം മൂന്നുവർഷത്തിനുള്ളിലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. സൾഫറിന്റെ അളവ് 10 പാർട്സ് പെർ മില്യൺ മാത്രം അടങ്ങിയ പെട്രോളും ഡീസലുമാണ് ഏറ്റവും ശുദ്ധം. രാജ്യത്തെ ഏതാണ്ടെല്ലാ എണ്ണശുദ്ധീകരണശാലകളും 2019 അവസാനത്തോടെ ഇത് ഉത്പാദിപ്പിച്ചു തുടങ്ങിയെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു. ഇന്ധനത്തിലെ സൾഫറിന്റെ അളവു കൂടുമ്പോൾ വാഹനങ്ങളിൽനിന്നുള്ള മലിനീകരണത്തിന്റെ തോതും കൂടും. 2010-ലാണ് സൾഫറിന്റെ അളവ് 350 പാർട്സ് പെർ മില്യണുള്ള (ബി.എസ്.-മൂന്ന്) പെട്രോളും ഡീസലും ഇന്ത്യ ഉത്പാദിപ്പിച്ചു തുടങ്ങിയത്. ഏഴുവർഷംകൊണ്ട് ബി.എസ്.-നാലിലെത്തി. അതായത് ഇന്ധനത്തിലെ സൾഫറിന്റെ അളവ് 50 പാർട്സ് പെർ മില്യണാക്കി. അവിടെനിന്ന് മൂന്നുകൊല്ലം കൊണ്ടാണ് സൾഫറിന്റെ അളവ് 10 പാർട്സ് പെർ മില്യൺ മാത്രം അടങ്ങിയ ബി.എസ്.-ആറിലെത്തുന്നത്. ബി.എസ്.-ആറ് നിലവാരത്തിലുള്ള പെട്രോളും ഡീസലും സി.എൻ.ജി.യുടെ അത്ര ശുദ്ധമാണ്. Content Highlights:Petrol Deisel India


from mathrubhumi.latestnews.rssfeed https://ift.tt/2SFTHnW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages