മൗണ്ട് മൗംഗനൂയി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 32 റൺസെടുക്കുന്നതിനിടയിലാണ് രണ്ട് വിക്കറ്റ് പോയത്. ഓപ്പണർ മായങ്ക് അഗർവാൾ (1), ക്യാപ്റ്റൻ വിരാട് കോലി (9) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും പരാജമായ ഓപ്പണിങ് ജോഡി ഇത്തവണയും പരാജയമായി. എട്ടു റൺസിൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. 12 പന്തിൽ ഒമ്പത് റൺസെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് ന്യൂസീലൻഡ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തിൽ ആശ്വാസജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. Content Highlights: India vs New Zealand Third ODI cricket
from mathrubhumi.latestnews.rssfeed https://ift.tt/2SCyh9M
via
IFTTT
No comments:
Post a Comment