Delhi Election Results|ബഹുദൂരം മുന്നേറി ആം ആദ്മി പാര്‍ട്ടി|Live Updates - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 10, 2020

Delhi Election Results|ബഹുദൂരം മുന്നേറി ആം ആദ്മി പാര്‍ട്ടി|Live Updates

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഡൽഹി പോലീസും അർധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഷഹീൻബാഗ്, ജാമിയാ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണം നിലനിർത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വർധിപ്പിക്കുന്നതിന് കോൺഗ്രസിനും ഫലം നിർണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും. 67.12 ശതമാനമാണ് പോളിങ്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2tMqPkh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages