കൊറോണ ബാധ:ചൈനയില്‍ മരണം ആയിരം കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 10, 2020

കൊറോണ ബാധ:ചൈനയില്‍ മരണം ആയിരം കടന്നു

ബെയ്ജിങ്: 103 പേർ കൂടി മരണത്തിന് കീഴങ്ങിയതോടെ ചൈനയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതു വരെ കൊറോണ ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1,011 ആയി. ചൊവ്വാഴ്ച രാവിലെ പുറത്തു വന്ന റിപ്പോർട്ടാണിത്. 2,097 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് ഷി ജിൻപിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവർത്തകരേയും സന്ദർശിച്ചു. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം നിർദേശം നൽകി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേകനിർദേശത്തിൽ ബ്രൂസ് ഐൽവാർഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വിദഗ്ധസംഘം തിങ്കളാഴ്ച ചൈനയിലെത്തി. 2014-2016 കാലഘട്ടത്തിൽ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവർത്തിച്ച വിദഗ്ധസംഘത്തിന്റെ സാരഥിയായിരുന്നു ബ്രൂസ്. വൂഹൻ തലസ്ഥാനമായ ഹ്യൂബൈയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേർ നിരീക്ഷണത്തിലാണ്. കൊറോണാ ബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസികപിന്തുണ പ്രദാനംചെയ്യാൻ സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. Content Highlights: Coronavirus Kills Over 1,000 In China


from mathrubhumi.latestnews.rssfeed https://ift.tt/3boVhSq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages