തിരുവനന്തപുരം: കേന്ദ്ര ബജറ്റ് 2020ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതായി സൂചന. കേന്ദ്രം വിഹിതം കുറച്ചതോടെ വരുമാനം കൂട്ടാന്‍ കടുത്ത നടപടികള്‍ ആവശ്യം എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കേരളം പ്രതീക്ഷിച്ചത് ബജറ്റ് വിഹിതത്തില്‍ 20000 കോടി കേരളത്തിനുണ്ടാകും എന്നായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ 15236 കോടിയും. 5000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വര്‍ഷം 17,872 കോടി രൂപയായിരുന്നു അതാണ് ഇത്തവണ 15236 കോടി രൂപയായി കുറഞ്ഞത്.
വായ്പ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിച്ചില്ല. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരത്തിന്റെ കുടിശികയും കിട്ടാനുണ്ട്. അതിനാല്‍ കേരളം കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോകുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
from mangalam.com https://ift.tt/37QId6c
via IFTTT
No comments:
Post a Comment