ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ റെയില്‍വേയുടെ കാര്യത്തിലും കേരളത്തിനു കടുത്ത അവഗണന. തിരുവനന്തപുരം- ഗുവാഹത്തി പാതയില്‍ ഒരു അതിവേഗ സ്വകാര്യ ട്രെയിനും തീര്‍ഥാടന-വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിച്ച് ഒരു സ്‌പെഷല്‍ ട്രെയിനും മാത്രമാണു കേരളത്തിന് അനുവദിച്ചത്.
റെയില്‍വേ മേഖലയിലും സ്വകാര്യവത്‌കരണത്തിനാണു ബജറ്റിലെ ഊന്നല്‍. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ (പി.പി.പി) 150 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്.
അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തിനു ലഭിക്കുന്ന നികുതിവിഹിതം 15236.64 കോടി രൂപയാണ്. കൊച്ചി കപ്പല്‍ശാലയില്‍ 650 കോടി രൂപ കേന്ദ്ര നിക്ഷേപമായെത്തും. രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ സംസ്‌ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ കേന്ദ്രത്തില്‍നിന്നു കൂടുതല്‍ പണമെത്തും. വിഹിതം ഇങ്ങനെ. ബ്രാക്കറ്റില്‍ 2019-20 ലെ ബജറ്റ് വിഹിതം
കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് : 26.28 കോടി (51.22 കോടി)
കൊച്ചി കപ്പല്‍ശാല : 650 കോടി (620 കോടി)
തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്‌റ്റഡീസ്: 21 കോടി (19.50 കോടി)
വലിയമല ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി : 90 കോടി (90 കോടി)
എച്ച്.എം.ടി: ഒരു ലക്ഷം.
ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെ രാജ്യത്തെ കേന്ദ്രശാസ്‌ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള 25 സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്: 1357 കോടി (1217.70 കോടി)
കായംകുളം ഉള്‍പ്പെടെ എന്‍.ടി.പി.സിക്ക് കീഴിലുള്ള താപനിലയങ്ങള്‍ക്ക്: 21000 കോടി (20000 കോടി)
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി അടക്കം 16 സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്: 896 കോടി (749.68 കോടി)
തിരുവനന്തപുരത്തേത് ഉള്‍പ്പെടെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സ്‌ഥാപനങ്ങള്‍ക്ക് (ഐസര്‍): 899.22 കോടി (841.22 കോടി )
വി.എസ്.എസ്.സി, എല്‍.പി.എസ്.സി തുടങ്ങിയ സ്‌ഥാപനങ്ങള്‍ക്കായി: 9761.50 കോടി(8991.13)
പാലക്കാട് ഉള്‍പ്പെടെയുള്ള ഐ.ഐ.ടികള്‍ക്ക് - 393.35 കോടി (374.76 കോടി)
കോഴിക്കോട് അടക്കമുള്ള ഐ.ഐ.എമ്മുകളുടെ വികസനത്തിന് - 476 കോടി (500.53 കോടി)
ഫാക്‌ട് ഉള്‍പ്പെടെയുള്ള രാസവള നിര്‍മ്മാണ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്ക് - 6 ലക്ഷം
ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്,കൊല്ലം: 50 കോടി.
വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം
കയര്‍ ബോര്‍ഡ് : തുകയില്ല
കയര്‍ വികാസ് യോജന: 103.87 കോടി (73.50 കോടി)
റബര്‍ ബോര്‍ഡ്: 221.34കോടി (242 കോടി)
തേയില ബോര്‍ഡ്:200 കോടി (197.64 കോടി )
കോഫി ബോര്‍ഡ് : 225 കോടി (248.00 കോടി)
സ്‌പൈസസ് ബോര്‍ഡ് : 120 കോടി (113 കോടി )
കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ : 10കോടി (1 കോടി )
കൊച്ചി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി :140 കോടി (119.7 കോടി)
റെയില്‍വേ ബജറ്റ് ഒറ്റനോട്ടത്തില്‍
പുതുതായി 11,000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കും.
27,000 കി.മീ. വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
നിരക്കുകള്‍ നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം.
റെയില്‍പാതകളില്‍ സോളാര്‍ പാനലുകള്‍.
550 വൈഫൈ റെയില്‍വേ സ്‌റ്റേഷനുകള്‍കൂടി.
മുംബൈ-അഹമ്മദാബാദ് ഹൈസ്‌പീഡ് ട്രെയിന്‍.
ബംഗളുരു സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് (148 കിലോമീറ്റര്‍) 18,600 കോടി രൂപ.
രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സെമി ഹൈസ്‌പീഡ് ട്രെയിന്‍.
അഹമ്മദാബാദ്-മുംബൈ കൂടുതല്‍ അതിവേഗ ട്രെയിനുകള്‍.
റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്‌കരിക്കും.
കാര്‍ഷികോത്‌പന്നങ്ങള്‍ കൊണ്ടുപോകാന്‍ കിസാന്‍ റെയില്‍.
from mangalam.com https://ift.tt/2GM6gHG
via IFTTT
No comments:
Post a Comment