ബീജിംഗ്: ലോകത്തെ ഞെട്ടിച്ച കൊറോണാ വൈറസില്‍ ഇന്നലെ വരെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് വിവരം പുറത്തു വിട്ടത്. ഇന്നലെ മാത്രം 57 മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്ത്. പുതിയതായി 2829 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 17,205 ആയി ഉയര്‍ന്നു.
ഹുബൈ പ്രവിശ്യയിലാണ് ഇന്നലെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് 150 ലധികം പേര്‍ക്കും അസുഖം ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ രോഗം രൂക്ഷമായി പിടികൂടിയിരിക്കുന്ന ഹുബൈ പ്രവിശ്യകളില്‍ നിന്നും നാട്ടുകാരെ രക്ഷപ്പെടുത്തുന്ന ജോലികള്‍ വിദേശരാജ്യങ്ങള്‍ തുടരുകയാണ്. ഹുബൈ നഗരം ഉള്‍പ്പെടുന്ന വുഹാനില്‍ മാസ്‌ക്കുകളും മറ്റും തികയാതെ വരികയാണ്. പ്രതിരോധ സാമഗ്രികളും ഇല്ലെന്ന് റെഡ്‌ക്രോസിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കൊറോണ പകരുന്നത് മൂലം പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ പോലും വേണ്ട വിധത്തില്‍ ആളെ കിട്ടാത്ത സ്ഥിതിയുണ്ട്. 2003ല്‍ സാര്‍സിലുണ്ടായ മരണസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. 349 പേരാണ് സാര്‍സ് മൂലം ചൈനയില്‍ മരിച്ചത്. കൊറോണാ ബാധയെ തുടര്‍ന്ന് ചൈനയിലെ വ്യാവസായിക നഗരമായ വുന്‍സുവും അടച്ചു. 90 ലക്ഷം ജനസംഖ്യയാണ് വെൻസൂവിലുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടയില്‍ കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ആലപ്പുഴയിലെ വിദ്യാര്‍ത്ഥിയിലാണ് അസുഖബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും ഇന്നു മുതല്‍ പരിശോധന നടക്കും. മെഡിക്കല്‍ കോളജിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െവെറോളജിയില്‍ സാമ്പിള്‍ പരിശോധന ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങിയെന്ന് മന്ത്രി കെ.കെ. െശെലജ.
ഡോക്ടര്‍ സുഗുണന്റെ നേതൃത്വത്തില്‍ പരിശോധന ഇന്ന് ആരംഭിക്കും. ഇതുവരെ പുനെയിലെ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇത് ആലപ്പുഴയിലേക്ക് മാറ്റുന്നതോടെ ഫലം ലഭിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയില്‍ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ താലൂക്ക് ഹോസ്പിറ്റലുകളില്‍ ഐസൊലേഷന്‍ ബെഡ് ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ മറ്റൊരുഭാഗത്ത് കൂടി സജ്ജീകരണങ്ങള്‍ ഒരുക്കി കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ദിവസവും െവെകിട്ട് ആറിന് കലക്ടറേറ്റില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
from mangalam.com https://ift.tt/392Gyuk
via IFTTT
No comments:
Post a Comment