ബംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരം നാടകം ആണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആ അനന്തകുമാര്‍ ഹെഗ്‌ഡെ എംപി. ബംഗളൂരുവില്‍ വെച്ച് നടന്ന ഒരു പൊതു പരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അനന്തകുമാര്‍ അധിക്ഷേപിച്ച് സംസാരിച്ചത്. ബ്രിട്ടീഷ്‌കാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യ സമരം എന്ന് അനന്തകുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. മാത്രമല്ല ഗാന്ധിജിയെ ആത്മാവ് എന്ന് വിളിക്കുന്നതിനെ ഹെഗ്‌ഡെ ചോദ്യം ചെയ്യുകയും ചെയ്തു.
രാജ്യത്ത് നടന്ന സ്വാതന്ത്ര്യ സമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും ഹെഗ്‌ഡെ ആരോപിച്ചു. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്നും അനന്തുകുമാര്‍ ഹെഗ്ഡെ പറഞ്ഞു.
അതേസമയം അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാര്‍ത്താപ്രാധാന്യമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.
അനന്തകുമാര്‍ ഹെഗ്ഡെയെ തള്ളി ബി.ജെ.പി.യും രംഗത്തെത്തി. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയും ആര്‍.എസ്.എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി. വക്താവ് ജി. മധുസുദന്‍ പറഞ്ഞു.
from mangalam.com https://ift.tt/2SgBzPW
via IFTTT
No comments:
Post a Comment