ഭോപ്പാൽ: വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറി ഹെലികോപ്ടറിന്റെ നോസ്കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നിൽ കുത്തിയിരിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഭോപ്പാൽ സ്വദേശിയായ യോഗേഷ് ത്രിപാഠി എന്നയാളെയാണ് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിനു കൈമാറിയത്. പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറിയ യോഗേഷ്, ആദ്യം ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു. രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിനാണ് യോഗേഷ്കേടുപാടുകൾ വരുത്തിയത്. തുടർന്ന് ടേക്ക് ഓഫിനു മുമ്പുള്ള എൻജിൻ സ്പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിനു മുന്നിൽ യോഗേഷ് കുത്തിയിരിക്കുകയും ചെയ്തു. 46 പേരുമായി ഭോപ്പാലിൽനിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിന്റെ കുത്തിയിരിപ്പു കാരണം ഒരു മണിക്കൂറാണ് വിമാനം വൈകിയത്. വിവരം അറിഞ്ഞെത്തിയ സി.ഐ.എസ്.എഫ്, അംഗങ്ങൾ യോഗേഷിനെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. content highlights:man sits infront of plane about to take off in bhopal
from mathrubhumi.latestnews.rssfeed https://ift.tt/2RRQPUw
via
IFTTT
No comments:
Post a Comment