ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഹുബൈ പ്രവിശ്യയിൽ 136 പേർ കൂടി മരിച്ചതിനു പിന്നാലെയാണിതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. 1749 പേർക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1693പേർ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. ഇതോടെ ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു. അതേസമയം, കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 2019 ഡിസംബറിലാണ് ഹുബൈ പ്രവിശ്യയിൽനിന്ന് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ദക്ഷിണ കൊറിയയിൽ പത്തുപേർക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകം ദക്ഷിണ കൊറിയയിൽ 31പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാൻ യുക്രൈൻ വിമാനം അയക്കുമെന്നാണ് സൂചന. അതേസമയം എപ്പോഴാണ് വിമാനം പുറപ്പെടുക എന്ന കാര്യം വ്യക്തമായിട്ടില്ല. ഫെബ്രുവരി 20 മുതൽ ചൈനീസ് പൗരന്മാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. content highlights:corona virus outbreak more than 2000 people died in china
from mathrubhumi.latestnews.rssfeed https://ift.tt/2uXaqKm
via
IFTTT
No comments:
Post a Comment