പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ തേടി ഇന്ത്യയുടെ കൗമാരതാരങ്ങൾ ഇന്നിറങ്ങുന്നു. 13-ാമത് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ. നാലു തവണ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിലുണ്ടായിരുന്നു. 2016 ഫൈനലിൽ വെസ്റ്റിൻഡീസിനോട് തോറ്റപ്പോൾ 2018-ൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് കിരീടം നേടി. അഞ്ചുതവണ ഫൈനൽ കളിച്ച പാകിസ്താന് രണ്ടു കിരീടമുണ്ട്. പ്രിയം ഗാർഗിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളിയില്ലാതെയാണ് സെമിഫൈനലിലെത്തിയത്. പ്രാഥമിക ഘട്ടത്തിൽ ശ്രീലങ്ക, ന്യൂസീലൻഡ്, ജപ്പാൻ ടീമുകളെ ആധികാരികമായിത്തന്നെ തോൽപ്പിച്ചു. ക്വാർട്ടറിൽ ഓസ്ട്രേലിയയെ 74 റൺസിന് തോൽപ്പിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ശരിക്കും പരീക്ഷിക്കപ്പെട്ടെങ്കിലും ബൗളർമാർ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. സീനിയർ തലത്തിൽ ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ ഒരിക്കലും തോൽപ്പിക്കാനായിട്ടില്ല എന്ന ചരിത്രമുണ്ട്. നാലിൽ മൂന്ന് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂൺ. യശസ്വി നാല് ഇന്നിങ്സിൽ 207 റൺസെടുത്തു. നാലിൽ രണ്ട് ഇന്നിങ്സിൽ പുറത്താകാതെനിന്ന യശസ്വിയുടെ ഈ ലോകകപ്പിലെ ശരാശരി 103 റൺസാണ്. ബൗളിങ്ങിൽ, ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും മീഡിയം പേസർ കാർത്തിക് ത്യാഗിയും ഉജ്ജ്വല ഫോമിൽ. ക്വാർട്ടറിൽ ഇന്ത്യക്കെതിരേ 234 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ മൂന്നുപേരെ ആദ്യ ഓവറിൽ മടക്കിയ കാർത്തിക് ത്യാഗിയാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ആകെ 24 റൺസിന് നാലു വിക്കറ്റെടുത്ത ത്യാഗി കളിയിലെ താരവുമായി. ക്വാർട്ടറിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്താൻ സെമിഫൈനലിലെത്തിയത്. ഓപ്പണിങ് ബാറ്റ്സ്മാൻ മുഹമ്മദ് ഹുറൈറ, മീഡിയം പേസർ അബ്ബാസ് അഫ്രിഡി എന്നിവരാണ് പാകിസ്താന്റെ പ്രധാന ആയുധം. Content Highlights: U-19 Cricket World Cup Semi Final India vs Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2v1fUDD
via
IFTTT
No comments:
Post a Comment