നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിയും നടിയും ദൃശ്യങ്ങൾ പരിശോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 3, 2020

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിയും നടിയും ദൃശ്യങ്ങൾ പരിശോധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആക്രമണത്തിനു ശേഷം പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വിചാരണക്കോടതി പരിശോധിച്ചു. ആക്രമണത്തിനിരയായ നടിയും വനിതാ ജഡ്ജിയും മാത്രമാണുണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽനിന്ന് ഒഴിവാക്കിയാണ് പരിശോധന നടത്തിയത്. വാഹനം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കോടതിയിൽ നടി തിരിച്ചറിഞ്ഞു. താൻ സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷൻ വിസ്താരം ചൊവ്വാഴ്ചയും തുടരും. എതിർവിസ്താര സമയത്ത് അഭിഭാഷകർക്കൊപ്പം പ്രതികൾക്ക് ദൃശ്യങ്ങൾ കാണാം. കോടതിക്കു പുറത്ത് എത്തിച്ച ടെമ്പോ ട്രാവലർ ആണ് നടി തിരിച്ചറിഞ്ഞത്. കമ്മലിന്റെയും മാലയുടെയും ഒരു ഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്. Content Highlights:actress molestation case


from mathrubhumi.latestnews.rssfeed https://ift.tt/38Xfvke
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages